കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായ വിദ്യാർഥികളെ അഭിനന്ദിച്ച് കിടങ്ങൂർ ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ.
കിടങ്ങൂർ ബസ് വേയ്ക്ക് സമീപത്തുനിന്നാണ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥികളായ അയാൻ വിനോദിനും അഭിനവിനും രണ്ട് ദിവസം മുമ്പ് മൊബൈൽ ഫോൺ ലഭിച്ചത്. ഫോൺ ലഭിച്ച ദിവസം തന്നെ ഇരുവരും കിടങ്ങൂർ പോലീസ് സ്റ്റേഷനിലെത്തി അത് പോലീസിന് കൈമാറി.
.മുമ്പ് പരിചയമുണ്ടായിരുന്ന എ.എസ്.ഐ. ബിനുമോൾ പി.ജെ.യ്ക്കാണ് വിദ്യാർഥികൾ ഫോൺ ഏൽപ്പിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെ ഫോണിന്റെ ഉടമയെ കണ്ടെത്തുകയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ബിജു, ചൈൽഡ് ഓഫീസർ എ.എസ്.ഐ. ബിനുമോൾ പി.ജെ. എന്നിവരുടെ സാന്നിധ്യത്തിൽ അയാൻ വിനോദും അഭിനവും ചേർന്ന് മൊബൈൽ ഫോൺ ഉടമയായ ലിൻസിന് തിരികെ കൈമാറി.
.സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിച്ച വിദ്യാർഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ പോലീസ് അഭിനന്ദിച്ചു. കുട്ടികളുടെ ഈ നല്ല മാതൃക കിടങ്ങൂർ ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷന് അഭിമാന നിമിഷമായി.
.
.





0 Comments