Latest News
Loading...

മാണി സി. കാപ്പന്‍ എം.എല്‍.എ, സ്ഥാനം രാജിവയ്ക്കണമെന്ന് യുവമോര്‍ച്ച



സാമ്പത്തിക കേസില്‍ കോടതി ശിക്ഷിച്ച മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ചെക്ക് കേസുകളില്‍ പാലാ എം.എല്‍.എ മാണി സി. കാപ്പനെ മുംബൈ ബോറിവലി കോടതി കുറ്റക്കാരനായി കണ്ടെത്തി ഒരു വര്‍ഷം തടവും നഷ്ടപരിഹാരവും വിധിച്ചിരിക്കുകയാണ്. 



നാല് കേസുകളിലായി 5.30 കോടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ട  സാഹചര്യത്തില്‍ ജനപ്രതിനിധിയായി അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ മര്യാദകള്‍ക്കും പാലാക്കാരുടെ ആത്മാഭിമാനത്തിനും നിരക്കാത്തതാണ്. സ്വന്തം സാമ്പത്തികവും നിയമപരവുമായ പ്രശ്‌നങ്ങളില്‍ കോടതി ശിക്ഷ വിധിച്ചിരിക്കെ, എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ മാണി സി. കാപ്പന്‍ യാതൊരു വിധത്തിലും അര്‍ഹനല്ല. സ്വന്തം സാമ്പത്തിക പ്രശ്‌നം തീര്‍ക്കാന്‍ എം എല്‍ എ സ്ഥാനം ദുരുപയോഗം ചെയ്യാതെ മാണി സി കാപ്പന്‍ ഉടന്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



.


.



.



Post a Comment

0 Comments