പാലാ: വിശ്വകർമ്മ കുടുംബങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം താനുണ്ടാകുമെന്ന് മാണി സി. കാപ്പൻ എംഎൽഎ. സംസ്ഥാനത്ത് നിലവിൽ തങ്ങളുടെ മന്ത്രിസഭയാണ് ഭരണത്തിലുള്ളതെന്നും വിശ്വകർമ്മ സമൂഹത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
.മീനച്ചിൽ താലൂക്ക് യൂണിയൻ പാലാ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാം മൈൽ എസ്.എൻ.ഡി.പി. ഹാളിൽ വിശ്വകർമ്മ നഗറിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ ഉദ്ഘാടനം ചെയ്തു.
.താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിനു സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സുകുമാരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ബോർഡ് അംഗം കെ.വി. ഷാജി പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ആശംസകൾ നേർന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു
.
.






0 Comments