Latest News
Loading...

MSME വായ്പാ മേളയും കസ്റ്റമർ മീറ്റും പാലായിൽ സംഘടിപ്പിച്ചു



 കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) പാലാ ഏരിയയുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് തല MSME വായ്പാ മേളയും കസ്റ്റമർ മീറ്റും പാലായിൽ സംഘടിപ്പിച്ചു. മീനച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ തിങ്കളാഴ്ച നടന്ന പരിപാടിയിൽ ചെറുകിട-ഇടത്തരം സംരംഭകർക്കായി ബാങ്ക് നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികൾ പരിചയപ്പെടുത്തുകയും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുകയും ചെയ്തു.



.മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് ജോൺസൺ പുളിക്കിയിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോസ് ടോം അധ്യക്ഷത വഹിച്ചു. കോട്ടയം റീജനൽ മാനേജർ പ്രിൻസ് ജോർജ് സ്വാഗതം പറഞ്ഞു.
കോട്ടയം സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ജോസഫ് ടി.പി. മുഖ്യപ്രഭാഷണം നടത്തി. MSME മേഖലയ്ക്കായി ബാങ്ക് നടപ്പാക്കുന്ന പുതിയ വായ്പാ പദ്ധതികളും സംരംഭകർക്കുള്ള സാമ്പത്തിക സഹായ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. 


.തുടർന്ന് അർഹരായ സംരംഭകർക്ക് വായ്പാ സർട്ടിഫിക്കറ്റുകൾ അഡ്വ. ജോസ് ടോം വിതരണം ചെയ്തു. വ്യവസായ വകുപ്പ് പ്രതിനിധി ഇമ്മാനുവേൽ ജോർജ്, കെ.വി.വി.എ.എസ് പാലാ യൂണിറ്റ് സെക്രട്ടറി വി.സി. ജോസഫ്, കെ.വി.വി.എ.എസ് യൂത്ത് വിംഗ് പാലാ യൂണിറ്റ് പ്രസിഡന്റ് ജോൺ ദർശന, പാലാ മുനിസിപ്പാലിറ്റി സി.ഡി.എസ് ചെയർപേഴ്സൺ സതി ശശികുമാർ എന്നിവർ ആശംസകൾ നേർന്നു. 


പാലാ ഏരിയ മാനേജർ റോയി അഗസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. നിരവധി സംരംഭകരും വ്യാപാരികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. ബാങ്കിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് സംശയനിവാരണവും ഉപഭോക്തൃ അഭിപ്രായ ശേഖരണവും പരിപാടിയുടെ ഭാഗമായി നടന്നു.

Post a Comment

0 Comments