സിഗരറ്റ് വലിച്ച് പുക ഊതുന്നതും മീശ പിരിക്കുന്നതും റീലാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുത് എന്ന പരോള്‍ വ്യവസ്ഥ കാറ്റില്‍ പറത്തിയാണ് സിനിമാ ഡയലോഗിനൊപ്പം വീരപരിവേഷം നല്‍കുന്ന തരത്തിലുള്ള വിഡിയോ ഷെയര്‍ ചെയ്തത്. ഏഴാം പ്രതി അശ്വിനാണ് റീല്‍ പോസ്റ്റ് ചെയ്തത്. കേസിലെ പത്ത് പ്രതികളില്‍ ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. ഇരുപത് ദിവസത്തേക്കാണ് പരോള്‍. കൂട്ടപ്പരോള്‍ വിവാദമായതോടെ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പരോള്‍ അനുവദിച്ചത് ചട്ട പ്രകാരമാണെന്ന് കണ്ടെത്തിയാലേ ബാക്കി 4 പേര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ.അതിനിടെയാണ് പുറത്തിറങ്ങിയ പ്രതി പ്രകോപനപരമായ രീതിയില്‍ റീല്‍ പോസ്റ്റ് ചെയ്തത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments