പൂഞ്ഞാർ മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്കൂളിലെ പ്രവേശനോത്സവം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറൻസ് ഫാദർ ജോർജ് തെരുവിൽ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ടീന ജോസ് എഫ് സി സി സ്വാഗതമാശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ എബി ലൂക്കോസ്, പിടിഎ പ്രസിഡന്റ് ജെഫിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ അനുബന്ധിച്ച് പുതുതായി സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments