പാലാ കൊട്ടാരമറ്റത്ത് റോഡിരികിലെ ഓട്ടോസ്റ്റാന്‍ഡ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന സ്ഥലത്തേയ്ക്ക് ഓട്ടോഡ്രൈവര്‍മാര്‍ മാറ്റിയതിനെ ചൊല്ലി വിവാദം. സിപിഎം പാര്‍ട്ടി ഓഫീസിന് മുന്‍വശത്ത് പ്രധാന റോഡിനേട് ചേര്‍ന്നുണ്ടായിരുന്ന സ്റ്റാന്‍ഡാണ് നഗരസഭാ വക സ്ഥലത്തേയ്ക്ക് മാറ്റിയത്. എന്നാല്‍ ഇതിന് നഗരസഭയോട് അനുവാദം വാങ്ങിയിട്ടില്ല. നഗരസഭാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍മാര്‍ വഴങ്ങാതെ വന്നതോടെ പോലീസില്‍ പരാതി നല്കാനുള്ള നീക്കത്തിലാണ് നഗരസഭ.
.
.പ്രദേശത്തെ നഗരസഭാ കൗണ്‍സിലറുടെ മൗനാനുവാദത്തോടെയാണ് നീക്കമെന്നും ഒരുവിഭാഗം ആക്ഷേപമുന്നയിക്കുന്നുണ്ട്. നഗരസഭാ നിര്‍ബന്ധപൂര്‍വ്വം മാറ്റാന്‍ ശ്രമിച്ചാല്‍ സമരം ചെയ്യണമെന്ന് കൗണ്‍സിലര്‍ നിര്‍ദേശിച്ചെന്നും പറയുന്നു. ഭരണസമിതിയ്ക്കുള്ളിലെ ഭിന്നത കൂടുതല്‍ ശക്തമാകുന്ന നീക്കങ്ങളാണ് പുറത്തുവരുന്നത്.
ജോസ് കെ മാണിയെ ലക്ഷ്യമിട്ട് നഗരസഭയില്‍ കഴിഞ്ഞയിടെ അവതരിപ്പിച്ച പ്രമേയം യുഡിഎഫിനുള്ളില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയും വ്യക്തിഅധിക്ഷേപം നടത്തിയുമുള്ള നീക്കത്തില്‍ വലിയ എതിര്‍പ്പാണ് കൊട്ടാരമറ്റത്തെ കൗണ്‍സിലറടക്കം ഉയര്‍ത്തിയത്. ഇത്തരം ഭിന്ന സ്വരങ്ങള്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇരുഭാഗത്തുമുണ്ടാകുന്ന സംഭവവികാസങ്ങളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments