Latest News
Loading...

തിടനാട് ജി. വി. എച്ച്. എസ് .എസ് പ്രവേശനോത്സവം




തിടനാട് ജി.വി. എച്ച്.എസ്.എസ് പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണ്ണാഭമായി. പി.ടി.എ പ്രസിഡൻ്റ് ജയ്സൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിടനാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ബിനോ മുളങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ശ്രീകല ആർ മുഖ്യ പ്രഭാഷണം നടത്തി. 


ബ്ലോക്ക് മെമ്പർ അജിത മോഹൻ, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മേഴ്സി പെരുമാം കുന്നേൽ, വാർഡ് മെമ്പർമാരായ ശ്രീകാന്ത് എം. എസ്, സീന വി. എസ്, പ്രിൻസിപ്പൽ ശാലിനി റാണി, ഹെഡ്മിസ്ട്രസ് ജിജിമോൾ T ജോൺ, സീനിയർ അസിസ്റ്റൻ്റ് ജിൻസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. മധുരവും സമ്മാനങ്ങളും നല്കി നവാഗതരെ സ്വീകരിച്ചു. തുടർന്ന് കുട്ടികളവതരിപ്പിച്ച കലാപരിപാടികൾ സമ്മേളനത്തെ മിഴിവുറ്റതാക്കി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments