കുടുംബശ്രീയുടെയും വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിൻ പദ്ധതിയും സംയോജിച്ചു സ്വന്തമിത്രം - കെയർ ടേക്കർ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം (ഈരാറ്റുപേട്ട ബ്ലോക്ക്) ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബെറ്റി ആർ ബി യുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിന് ബ്ലോക്ക് കോ ഓർഡിനേറ്റർ ദിവ്യ സുകുമാരൻ സ്വാഗതം ആശംസിച്ചു.
യോഗത്തിൽ കോട്ടയം കുടുംബശ്രീ മിഷൻ DPM പ്രശാന്ത് ശിവൻ പദ്ധതി വിശദീകരണം നൽകി. മേലുകാവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, 8- ആം വാർസ് മെമ്പർ ശ്രീ ജെറ്റോ ജോസ്, 14-ആം വാർഡ് മെമ്പർ മേഴ്‌സി ടീച്ചർ, മെഡിക്കൽ ഓഫീസർ ശ്രീമതി സരള എ. സി എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ ആർ,പാലിയേലിവ് കെയർ നേഴ്സുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുടുംബശ്രീ കോട്ടയം ജില്ലാമിഷന്റെ നേതൃത്വത്തിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകൾക്ക് ഉപജീവന മാർഗം കണ്ടെത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കിടപ്പു രോഗികളെ പരിചരിക്കൽ, പ്രസവ ശുശ്രൂഷകൾ, ഭിന്നശേഷിക്കാരെ പരിചരിക്കുക എന്നീ സേവനങ്ങൾക്കുള്ള പരിശീലന പരിപാടികളാണ് പാലിയേറ്റീവ് കെയർ സഹായത്തോടെ നൽകിയത് .25 അംഗങ്ങളാണ് പത്തു ദിവസത്തെ പരീശീലനം പൂർത്തീകരിച്ചു സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.ഈരാറ്റുപേട്ട ബ്ലോക്കിലെ മേലുകാവ്, മൂന്നിലവ്, തലനാട്,തലപ്പലം,പൂഞ്ഞാർ സൗത്ത് എന്നിവിടങ്ങളിലെ സി ഡി എസ് അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.മേരിക്കുട്ടി തോമസ് കൃതജ്ഞത രേഖപെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments