Latest News
Loading...

മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി



വി ഡി സതീശന്‍ മന്ത്രിസഭയുടെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. വിവാദമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെയാണ് നല്‍കിയത്. വി ഇ അബ്ദുൾ ഗഫൂറാണ് ഫിഷറിസ് മന്ത്രി. ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിനാണ്. എം ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. മുഖ്യമന്ത്രിക്ക് 39 വകുപ്പുകൾ ഉണ്ട്. 

മന്ത്രിമാരും വകുപ്പുകളും
വി ഡി സതീശൻ (മുഖ്യമന്ത്രി) - ധനം, പൊതുഭരണം, നിയമം, തുറമുഖം

രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയര്‍

കെ മുരളീധരൻ - ആരോഗ്യം, ദേവസ്വം


സണ്ണി ജോസഫ് - വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യം
എ പി അനിൽ കുമാർ - റവന്യൂ

ബിന്ദു കൃഷ്ണ - വനിത-ശിശു ക്ഷേമം, തൊഴിൽ, ക്ഷീര വികസനം

എം ലിജു - എക്സൈസ്, സഹകരണം

പി സി വിഷ്ണുനാഥ് - ടൂറിസം, സാംസ്കാരികം, സിനിമ
ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി. ചലച്ചിത്ര അക്കാദമി സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമനിധി ബോർഡ്

റോജി എം ജോൺ - ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് - കൃഷി

കെ എ തുളസി - പട്ടിക വിഭാഗം, പിന്നോക്ക ക്ഷേമം

ഒ ജെ ജനീഷ് - യുവജന ക്ഷേമം, സ്പോർട്സ്, രജിസ്ട്രേഷന്‍, മൃഗശാല, മ്യൂസിയം,



പി കെ കുഞ്ഞാലിക്കുട്ടി - വ്യവസായം, ഐടി, എഐ, കൈത്തറി

കെ എം ഷാജി - തദ്ദേശ സ്വയം ഭരണം

ഷിബു ബേബി ജോൺ - വനം, നൈപുണ്യ വികസനം

മോൻസ് ജോസഫ് - ജലവിഭവം, ശുചിത്വ ഭവന നിര്‍മ്മാണം

വി ഇ അബ്ദുൾ ഗഫൂർ - ഫിഷറീസ്, സാമൂഹ്യനീതി

പി കെ ബഷീർ - പൊതുമരാമത്ത്

എൻ ഷംസുദ്ദീൻ - വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്

അനൂപ് ജേക്കബ് - ഭക്ഷ്യ-സിവിൽ സപ്ലൈസ്

സിപി ജോൺ - ഗതാഗതം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments