പാലാ തൊടുപുഴ റോഡില്‍ റോഡിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന മരം അപകടഭീഷണിയാവുന്നു. തോണിക്കല്ലിനും കാഞ്ഞിരംകവലയ്ക്കും ഇടയില്‍ വടക്കുംഭാഗത്താണ് വലിപ്പമേറിയ റബര്‍മരം റോഡിലേയ്ക്ക് ചാഞ്ഞ് നില്‍ക്കുന്നത്. റോഡിന് മുകള്‍വശത്തെ പുരയിടത്തില്‍ നിന്ന മരം ചെരിഞ്ഞതോടെ ഇലകള്‍ ഉണങ്ങിയ നിലയിലാണ്. മഴക്കാലം ആരംഭിച്ചതോടെ ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments