പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളജില്‍ യു.ജി., പി.ജി പ്രോഗ്രാമുകളിലേക്ക് മെറിറ്റ് സീറ്റിലും മാനേജ്മെൻ്റ് ക്വോട്ടയിലും അഡ്മിഷൻ ആരംഭിച്ചു. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, മലയാളം, ഹിസ്റ്ററി, ബി.കോം (ഫിനാന്‍സ് & ടാക്സേഷന്‍), ബി.കോം (ലോജിസ്റ്റിക്സ് മാനേജ്മെന്റ്), ബി.എസ്.എം, ബി.സി.എ, തുടങ്ങി 17 പ്രോഗ്രാമുകളാണ് യു.ജി തലത്തിലുള്ളത്.
പി.ജി. വിഭാഗത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, അപ്ലൈഡ് മൈക്രോബയോളജി, ബയോടെക്നോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, എം.കോം എന്നീ 16 പ്രോഗ്രാമുകളാണുള്ളത്. അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കോളേജിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡസ്കിൻ്റെ സേവനം പ്രയോജനപ്പെടുത്താവുന്ന താണ്.
വിശദവിവരങ്ങൾക്ക് 85 90 93 34 87, 04822 21 23 17 എന്നീ നമ്പറുകളിൽ ബന്ധപ്പെടുയോ www.stcp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
ബി.എസ്.സി. ബയോകെമിസ്ട്രി (ക്ലിനിക്കൽ ബയോകെമിസ്ട്രി & ഫാർമസ്യൂട്ടിക്സ്), ബി.എസ്.സി. ഡാറ്റ സയൻസ് എന്നീ പ്രോഗ്രാമുകള്‍ ഈ വർഷം ആരംഭിക്കുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments