പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ED റെയ്ഡിനെ തുടർന്ന് പാലായിൽ ഷോൺ ജോർജിൻ്റെ വസതിയിലേക്ക് DYFI യുടെ പ്രതിഷേധമാർച്ച്. പ്രതിരോധവുമായി BJP പ്രവർത്തകരും ഒത്തു ചേർന്നതോടെ സംഘർഷവുമുണ്ടായി. പോലീസ് ഏറെ പണിപ്പെട്ടാണ് സംഘർഷം നിയന്ത്രിച്ചത്.
പിണറായി വിജയൻ്റ വസതിയിലും ഇതര കേന്ദ്രങ്ങളിലും ED റെയ്ഡ് നടത്തിയതിനെ ഉടർന്ന് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട പരാതിക്കാരനായ ഷോൺ ജോർജിൻ്റെ വീട്ടിലേക്ക് DYFI മാർച്ച് നടത്തിയത് . പാലാ പുലിയന്നൂരിനു സമീപം ഷോൺ ജോർജിൻ്റെ വസതിയിലേക്ക് വൈകിട്ട് 5 മണിയോടെയാണ് DYFI മാർച്ച് നടന്നത്. മാർച്ച് നടക്കുന്ന വിവരമറിഞ്ഞ് BJP പ്രവർത്തകരും സ്ഥലത്തെത്തി.
DYFI പ്രവർത്തകരും BJP പ്രവർത്തകരും ഇരുഭാഗത്തും മുദ്രാവാക്യം വിളികളുമായി നിന്നപ്പോൾ പോലീസിൻ്റെ നിയന്ത്രണം തകർത്ത് ഉള്ളിലേക്ക് കയറാൻ DYFI പ്രവർത്തകർ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസും DYFI പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി .
CPIM പാലാ ഏരിയാ സെക്രട്ടറി യും DYFI നേതാക്കളും ED നടപടിയെതിരെ സംസാരിച്ചു മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും നടക്കുമ്പോൾ BJP പ്രവർത്തകർ കൂക്കി വിളിച്ചു പ്രകോപനങ്ങളുണ്ടാവുന്ന സാഹചര്യത്തിൽ ഏറ്റമുട്ടൽ തടയാൻ പോലീസ് പണിപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments