Latest News
Loading...

സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന നടത്തി



പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന നടത്തി. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ രാവിലെ 10 മണി മുതൽ നടന്ന പരിശോധനയിൽ വിവിധ സ്കൂളുകളിലെ ബസുകൾ പങ്കെടുത്തു.
പാലാ ജോയിന്റ് ആർടിഒ സന്തോഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന സംഘടിപ്പിച്ചത്. 


.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റെജി കെ.കെ, നോബി പി.എം എന്നിവരുടെയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നസീർ എ., വിജോ വി. തുടങ്ങിയവരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.



ബസുകളുടെ ഫിറ്റ്നസ്, ബ്രേക്ക് സംവിധാനം, ടയർ നിലവാരം, ഫയർ എക്സ്റ്റിംഗ്വിഷർ, ഫസ്റ്റ് എയ്ഡ് ബോക്സ്, എമർജൻസി ഡോർ, സ്പീഡ് ഗവർണർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന കർശനമാക്കിയതെന്ന് അധികൃതർ അറിയിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments