Latest News
Loading...

തകരാത്ത റോഡ് കോൺക്രീറ്റ് ചെയ്തു. തകർന്ന റോഡിനോട് അവഗണന



 കടനാട് പഞ്ചായത്ത് 14.. 15 വാർഡുകളിൽ കൂടെ കടന്നുപോകുന്ന പിഴക് പാലം- മേപ്പിശ്ശേരി വട്ടപ്പാറ അമ്പലം ഭാഗം റോഡ് തകർന്നിട്ട് വർഷങ്ങൾ. ഇതിൽ ഏറ്റവും പ്രാധാന്യത്തോടെ നന്നാക്കേണ്ട ഭാഗമാണ് മേപ്പുശ്ശേരി കവല മുതൽ വട്ടപ്പാറ വരെയുള്ള ഭാഗം... ഈ ഭാഗത്ത് താമസിക്കുന്നവർക്ക് മറ്റ് റോഡ് മാർഗ്ഗങ്ങൾ ഇല്ല. എന്നാൽ അവിടെ കോൺക്രീറ്റ് നടത്താതെ പതിനഞ്ചാം വാർഡിലെ കാര്യമായ വെള്ളക്കെട്ടുകൾ തകർച്ചകൾ.... ഇല്ലാതിരുന്ന നിരപ്പായ പ്ലാക്കണി ചെക്ക് ഡാം മുതൽ പാട്ടത്തിൽ പറമ്പിലേക്കുള്ള പതിനഞ്ചാം വാർഡിലെ റോഡ് കോൺക്രീറ്റ് ചെയ്തതായി ആക്ഷേപം. 


പതിനാലാം വാർഡിലെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ വാർഡ് മെമ്പർമാർ തയ്യാറായില്ലെന്ന് പരാതി ഉയരുന്നു. അഴിമതി നടത്താൻ വേണ്ടിയുള്ള കരാർ പണികൾ ആണ് ഇതൊന്നു ബിജെപി ആരോപിച്ചു. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നതായി ബിജെപി നേതാക്കളായ നന്ദകുമാർ പാലക്കുഴിയും റോജൻ ജോർജും അറിയിച്ചു . 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments