Latest News
Loading...

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം



കിടങ്ങൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മഴക്കാലത്ത് വെള്ളക്കെട്ട്, കൊതുക് വ്യാപനം, എന്നിവ ഒഴിവാക്കാനും രോഗ പ്രതിരോധവും ലക്ഷ്യമിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.  പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ഓടകൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റ് പരിസരങ്ങൾ എന്നിവ ശുചീകരിക്കുന്ന പ്രവൃത്തികളാണ് നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉത് ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഗീത സുരേഷ് നിർവഹിച്ചു.


വാർഡ് മെമ്പർമാരായ ബിന്ദു രമേശ് മഹേഷ് കുമാർ രാജേഷ് മോനിപ്പള്ളി സതീഷ് ശ്രീ നിലയം സിബി സിബി ശ്രീജ മനോജ് പഞ്ചായത്ത് സെക്രട്ടറി രാജേഷ് ജി അസിസ്റ്റൻറ് സെക്രട്ടറി മിനിജ പി തോമസ് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു 
മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനും ശുചിത്വബോധം വർധിപ്പിക്കുന്നതിനുമായി ബോധവത്കരണ പരിപാടികളും പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. 


.വീടുകളിലും സ്ഥാപനങ്ങളിലുമുള്ള വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ തള്ളരുതെന്നും പഞ്ചായത്ത് അധികൃതർ നിർദേശിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി എല്ലാ വാർഡുകളിലും പൂര്‍ത്തിയാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments