മീനച്ചിൽ താലൂക്കിൻ്റെ കീഴിലുള്ള പഞ്ചായത്തുകളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യോഗം എം.എൽ.എ. മാണി സി. കാപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടി . റോഡുകളുടെയും തോടിന്റെയും ഇരുവശങ്ങളിലെ കാടും ഓടകളും വൃത്തിയാക്കുന്നതിന് പി .ഡബ്ല്യു.ഡി, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നിർദ്ദേശം നൽകി. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് മാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും, ഇലക്ട്രിസിറ്റി ലൈനുകളിലെ തടസ്സം ഉടൻ നീക്കി അപകടങ്ങൾ ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി യ്ക്ക് അടിയന്തിര നിർദ്ദേശം നൽകി. അടിയന്തിര സാഹചര്യങ്ങളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർ മാർക്കും, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്കും നിർദ്ദേശം നൽകി.
താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവൃത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി . കൺട്രോൾ റും ഫോൺ നമ്പർ 0482 212325. റവന്യൂ ഡിവിഷണൽ ഓഫീസർ ശ്രീ. മുഹമ്മദ് സഫീർ എ, തഹസിൽദാർ ശ്രീ. രഞ്ജിത്ത് ജോർജ്ജ്, എൽ.ആർ തഹസിൽ ദാർ ശ്രീ. സുദീപ് പി, പഞ്ചായത്ത് പ്രസിഡൻമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments