Latest News
Loading...

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഇനി പുതിയ മന്ദിരത്തിൽ



പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കാര്യാലയം പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ, സി ഡി എസ് ഓഫീസിന്റെ ഉദ്ഘാടനവും നിർവഹിച്ചു. പനചികപാറ ടൗണിലാണ് പുതിയ കെട്ടിടം പ്രവർത്തനം ആരംഭിച്ചത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, ഗ്രാമപഞ്ചായത്ത് മെമ്പർ ജോൺസൺ ചെറുവള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, 



ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ചെയർമാൻ അഡ്വക്കറ്റ് വി പി നാസർ ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ ക്ലിൻറ് അരിപ്ലാക്കൽ,ഗീതാ നോബിൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിന് അനുബന്ധിച്ച് മുതിർന്ന അധ്യാപകരെയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments