Latest News
Loading...

കാര്‍ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രജിലാലും മരിച്ചു



പേരാമ്പ്രയില്‍ കാര്‍ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രജിലാലും മരിച്ചു.. 
ഗുരുതരമായി പരിക്കേറ്റ രജിലാല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും മരണത്തിൽ ദുരൂഹത തുടരുകയാണ്.

മെയ് 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചത്. രജിലാലും ഭാര്യ സോനയും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. 



ഗർഭിണിയായിരുന്ന സോന കാറിനുള്ളില്‍ തന്നെ വെന്തുമരിക്കുകയായിരുന്നു. തീപടർന്ന ഉടൻ പുറത്തിറങ്ങിയ രജിലാല്‍ സമീപത്തെ തോട്ടിലിറങ്ങിയാണ് തീയണച്ചത്. പിന്നീട് സോനയുടെ ബന്ധുക്കളടക്കം ദുരൂഹത ആരോപിച്ചിച്ച്‌ രംഗത്തുവന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപടർന്നത് കാറിന്റെ പുറകില്‍ നിന്നാണെന്നും പെട്രോള്‍ ടാങ്കില്‍ നിന്നല്ല തീപടർന്നതെന്നും മനസ്സിലായത്.



അതിനിടെ പെട്രോള്‍ പമ്പില്‍ നിന്ന് സോന പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രജി ലാലും മരിച്ചത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments