Latest News
Loading...

സൗജന്യയാത്ര വേണം. മഹിളാമോര്‍ച്ച പ്രതിഷേധം




കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന കോണ്‍ഗ്രസിന്റെ ഉറപ്പ് ഉടന്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രതിഷേധം. കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. കാസര്‍ഗോഡും കോഴിക്കോടും തിരുവനന്തപുരത്തുമാണ് പ്രതിഷേധം നടന്നത്. കാസര്‍ഗോഡ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കയറിയ ബസ് നിര്‍ത്തിയിട്ടു.
 

ബസ് പുറപ്പെടും വരെ പ്രതിഷേധം തുടരുമെന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അനുമതി ഇല്ലാതെ ബസ് പുറപ്പെടില്ലെന്ന് ബസ് ജീവനക്കാര്‍ വ്യകത്മാക്കി. തുടര്‍ന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നീക്കി. 
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു.



.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മെയ് 15 മുതല്‍ വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് നടപ്പിലാക്കാത്തത് കൊണ്ടാണ് നാളെ മഹിളാ മോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് ഉടനീളം കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തിയാണ് പ്രതിഷേധിച്ചത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments