Latest News
Loading...

കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.



മേലുകാവ് പഞ്ചായത്തിൽ കാഞ്ഞിരംകവലയിൽ ഉള്ള 371 - ാം നമ്പർ റേഷൻ കടയിൽ കഴിഞ്ഞ അഞ്ചുദിവസമായി സർവ്വീസ് വയർ പൊട്ടി കിടന്നത് കൊണ്ട് വൈദ്യതി ഇല്ലായിരുന്നു . വൈദ്യുതി ഇല്ലാത്തതുകൊണ്ട് നിരവധി ഉപഭോക്ത്താക്കൾക്ക് റേഷൻ വാങ്ങിക്കാൻ സാധിച്ചില്ല . ബന്ധപ്പെട്ട അധികൃതരോട് പലപ്രാവശ്യം പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മണിക്ക് ഈരാറ്റുപേട്ട കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോയി സ്കറിയയും മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിൻസി ടോമിയുടെയും നേതൃത്വത്തിലാണ് ജനങ്ങൾ ഈരാറ്റുപേട്ട കെഎസ്ഇബി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തിയത്. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതിനു ശേഷമാണ് ധർണ്ണ അവസാനിപ്പിച്ചത്. ധർണ്ണ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോയി സ്കറിയാ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിൻസി ടോമി, ജോസ് സെബാസ്റ്റ്യൻ വട്ടക്കാവുങ്കൽ, ജെയിംസ് സാമുവൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments