പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും. മോൻസ് ജോസഫിന് ആണ് മന്ത്രിസ്ഥാനം. ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. അതേസമയം, ജലവിഭവ വകുപ്പിനായി ആർഎസ്പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.
രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ്‌വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിൻ്റെ പ്രതികരണം. കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞത്.
അഞ്ച് മന്ത്രിമാരെ തീരുമാനിച്ച് മുസ്ലീം ലീഗ്
സ്ലീം ലീഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായി. വിമർശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ലീഗ് മന്ത്രിമാരാകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments