Latest News
Loading...

ഫ്രറ്റേണിറ്റി സമര ജാഥക്ക് ഉജ്ജ്വല സ്വീകരണം




മറ്റ് സംസ്ഥാനങ്ങളിൽ ജാതി പരസ്യമായി പ്രകടമാക്കുമ്പോൾ കേരളത്തിൽ ജാതി പൊതിഞ്ഞുപിടിച്ച് കൊണ്ടാടപ്പെടുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥക്ക് ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. 
    


ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻ്റ് യാസീൻ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി മുഖ്യപ്രഭാഷണം നടത്തി. ആഷിഖ് ടി.എം, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് കെ.കെ.എം.സാദിഖ്, ഹസീബ് ഈരാറ്റുപേട്ട, ഷിയാസ് എന്നിവർ സംസാരിച്ചു. നഈം ഗഫൂർ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഫാറൂഖ് മുഹമ്മദ് സ്വാഗതവും സമീർ നന്ദിയും പറഞ്ഞു.
 ചിങ്ങവനം പ്രാദേശിക യൂണിറ്റിലും ജാഥക്ക് സ്വീകരണം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments