1975 -ൽ സ്ഥാപിതമായ ഗുഡ് സമരിറ്റൻ പ്രോജക്ട് ഇന്ത്യ (GSPI) ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ്. 1982-ൽ കാൻസർ രോഗികൾക്കായി സാന്ത്വന പരിപാലന കേന്ദ്രം ആരംഭിച്ചുകൊണ്ട് കേരളത്തിലാദ്യമായി സാന്ത്വന ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായി. അതേവർഷംതന്നെ പെൺകുട്ടികൾക്കായി ജുവനൈൽ ഡയബറ്റിക് സെന്ററും 1992-ൽ വേർഡ് & ഡീഡ് ആശുപത്രിയും ഉൾപ്പെടെ പതിനെട്ടോളം പദ്ധതികൾ സേവനരംഗത്ത് നടത്തിവരുന്നു.
പ്രവർത്തിയിലൂടെ ക്രൈസ്‌തവദർശനങ്ങൾ സമൂഹത്തിലെത്തിക്കുന്ന GSPI -യുടെ സഹോദര സ്ഥാപനമാണ് കാത്തലിക് റിഫർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി (CRLS). അർഥ സ്‌ഫുടതയിലും ശുദ്ധ ഭാഷാപ്രയോഗത്തിലും ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന ബൈബിൾ പരിഭാഷയെന്ന് എല്ലാവരാലും പ്രശംസിക്കപ്പെട്ട മലയാളം ബൈബിൾ പന്ത്രണ്ട് ലക്ഷത്തോളം കൈകളിൽ എത്തിക്കാൻ CRLS- ന് കഴിഞ്ഞിട്ടുണ്ട്.
സഭാ പരിഷ്കരണത്തിന്റെ ഭാഗമായി നിരവധി സെമിനാറുകളും ചർച്ചാ ക്ലാസുകളും CRLS- ന്റെ ഭാഗമായ ക്രൈസ്‌തവ പഠന കേന്ദ്രത്തിൽ നടന്നു വരുന്നു.
50 വർഷം പൂർത്തിയാക്കിയ ഓശാനമൗണ്ട് സ്ഥാപനങ്ങളുടെ സുവർണ്ണ ജൂബിലി ആഘോഷപ്രവർത്തനങ്ങളുടെ ഉദ്ഘാടനം വരുന്ന മെയ് 24-ാം തീയതി ഞായറാഴ്ച്‌ച 10.30-ന് സർവ്വശ്രീ പി.ജെ.കുര്യൻ IAS നിർവഹിക്കുന്നു. മാണി സി കാപ്പൻ MEA, കെ. ഫ്രാൻസിസ് ജോർജ് എം. പി., ഡോ. ഗീത വിജയ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുന്നു.
കത്തോലിക്കാ സഭാ പരിഷ്കർത്താവ്, ജീവകാരുണ്യ പ്രവർത്തകൻ സ്വതന്ത ചിന്തകൻ, എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന പ്രൊഫ. ജോസഫ് പുലിക്കുന്നേലിന്റെ പേരിൽ എല്ലാ വർഷവും നടത്തിവരുന്ന സ്‌മാരക പ്രഭാഷണം പ്രശസ്‌ത ചലചിത്ര - നാടക പ്രവർത്തകനും സാമൂഹിക വിമർശകനുമായ പ്രകാശ് രാജ് നിർവഹിക്കുന്നു. വിഷയം : Humane Vision & Courageous Dissent (മാനുഷിക ദർശനവും ധീരമായ വിയോജിപ്പും
ഡയറക്ടർ ഡോക്ടർ ജോസഫ് സ്കറിയ, ബോർഡ് മെമ്പർ അഡ്വക്കേറ്റ് കെ സി ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments