സി പി ഐ (എം) കുറവിലങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് നടത്തിയ റെയ്ഡിനെതിരെ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു.
“ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം രാഷ്ട്രീയ വേട്ടയാടൽ” എന്ന് പ്രവർത്തകർ ആരോപിച്ചു. കുറവിലങ്ങാട് ടൗണിലൂടെ നടന്ന പ്രതിഷേധ റാലിയിൽ നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്തു.
പ്രതിഷേധ യോഗം കടുത്തുരുത്തി ഏരിയ കമ്മറ്റി അംഗം സദാനന്ദ ശങ്കർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി റ്റി എസ് ഇളയത് അധ്യക്ഷത വഹിച്ചു. അഡ്വ.രവികുമാർ, സിബി വല്ലോളിയിൽ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെയും ജനാധിപത്യ സംരക്ഷണത്തിനായും ശക്തമായ പോരാട്ടം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments