യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ആഘോഷ പരിപാടികളുമായി പ്രവര്‍ത്തകര്‍. വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു. പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രധാന ജംഗ്ഷനുകളിലും പ്രവര്‍ത്തകര്‍ ഒന്നിച്ചുകൂടി മുദ്രാവാക്യം മുഴക്കി ആഹ്ലാദം പ്രകടിപ്പിച്ചു. പല ഇടങ്ങളിലും ലഡു വിതരണം നടത്തി വിജയാഘോഷം നടത്തി.
വി.ഡി സതീശന്‍ മന്ത്രിസഭ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തി. വികസനവും ജനക്ഷേമവും മുന്‍നിര്‍ത്തിയ ഭരണമാണ് ഇനി ലക്ഷ്യമെന്നും നേതാക്കള്‍ പ്രതികരിച്ചു.
മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. ആര്‍. മനോജ് ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം, ഷോജി ഗോപി, അര്‍ജുന്‍ സാബു, നിബിന്‍ ടി ജോസ്, ജോഷി നെല്ലിക്കുന്നേല്‍, ഗോപിനാഥന്‍ നായര്‍ വള്ളിച്ചിറ, ജോമിറ്റ് ജോണ്‍, ടി.ജെ കൃഷ്ണജിത്, ആഷിക് ജോസ്, ജോസകുട്ടി ജോസഫ്, വേദാന്ത് കെ. എസ്, കുര്യന്‍ തമ്പി, ആദിത്യന്‍ അനില്‍ എന്നിവര്‍ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments