Latest News
Loading...

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.



പാലാ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പാലാ മണ്ഡലം പതിനെട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.
രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു.



ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രൊഫ.സതീശ് ചൊള്ളാനി അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു. ബിജോയി എബ്രഹാം, ജോസഫ് പുളിക്കന്‍, അലോഷി റോയി, അലക്‌സ് ചാരംതൊട്ടിയില്‍, റോയി കണ്ടനാംപറമ്പില്‍, ജിമ്മി, ആല്‍ബി കണ്ടനാംപറമ്പില്‍, സാലി റോയി, തോമസുകുട്ടി കണ്ണന്തറ, തോമാച്ചന്‍ പുളിന്താനം, പ്രിന്‍സ് ചെമ്പുളിയില്‍, ആന്റണി വള്ളിക്കാട്ടില്‍, അനില്‍ ആദം പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments