Latest News
Loading...

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം




ടൗണിലെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങൾക്കും സൗന്ദര്യവൽക്കരണത്തിനുമുള്ള നടപടികൾ ആരംഭിച്ചു. ടൗണിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യങ്ങൾ ചെടികൾ, കളകൾ തുടങ്ങിയവ നീക്കം ചെയ്തു. മുട്ടുങ്കൽ മുതൽ പാറ്റാനി വരെയുള്ള പ്രദേശത്താണ് ഒന്നാം ഘട്ടമായി തിരഞ്ഞെടുത്തത്. മൂവാങ്കൽ ഭാഗത്ത് ഓടകൾ ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 

 ഇൻസ്പെക്ടർ അനൂപ് വി, പഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ - തൊഴിലുറപ്പ് പ്രവർത്തകർ, ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വരും ദിവസങ്ങളിലെ പ്രവർത്തനങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, സന്നദ്ധ സംഘടനകൾ ദേവമാത കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ദേവമാതാ കോളേജ് എൻ.സി.സി യൂണിറ്റ്, സന്നദ്ധ സംഘടനകൾ, എന്നിവയുടെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments