Latest News
Loading...

ബാലസഭ ചേർന്നു



മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ ഭാഗമായ ബാലസഭ പഴുക്കാനത്ത്  ചേർന്നു. വേനൽ അവധി കഴിയുന്ന വേളയിലാണ് ഇന്ന് ബാലസഭ സംഘടിപ്പിച്ചത്. സിഡിഎസ് ചെയർപേഴ്സൺ  ബീന റോയ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി  ഷൈല മോൾ എം ജെ അധ്യക്ഷത വഹിച്ചു. 


മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആശാ മോൾ മാത്യു, എ.ഡി.എസ് പ്രസിഡന്റ് റോസമ്മ ജോസഫ്  എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ കുട്ടികളോട് സംസാരിച്ചു.  ചെറുപ്പം മുതൽ വയനാശീലം കുട്ടികൾക്ക് ഉണ്ടാവണമെന്നനും, സോഷ്യൽ മീഡിയയയുടെ ദോഷവശങ്ങൾ തിരിച്ചറിയണമെന്നും അവർ പറഞ്ഞു.  ചെറുപ്പം മുതൽ പണത്തിന്റെ മുല്യo തിരിച്ചറിഞ്ഞു പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നാ തിരിച്ചറിവ് ഉണ്ടാവണം. ഓരോ കുട്ടികൾക്കും നിക്ഷേപം ഉണ്ടാവണം അതിന് കുടുംബശ്രീ എല്ലാ പിന്തുണയും ബാലസഭയ്ക്ക് കൊടുക്കും എന്നും ചെയർപേഴ്സൺ പറഞ്ഞു. 



.പഴയകാല കുട്ടിയും കോലും കളി , തലപ്പന്തുകളി, പാട്ടുകൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തി. പൂമ്പാറ്റ, ചെങ്ങാതികൂട്ടം, ബട്ടർഫ്‌ളൈസ്, ലിറ്റിൽ ഫ്ലവർ എന്നീ നാല് ബാലസഭയാണ് ഉണ്ടായിരുന്നത്.  


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments