തോക്കുചൂണ്ടിയെന്ന പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വ്യാജപരാതിയില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി പാലായിലെ വ്യാപാരിയായ ടോമി കുറ്റിയാങ്കല്‍. സംഭവമുണ്ടായി എന്ന പറയപ്പെടുന്നതിന് 4 ദിവസത്തിന് ശേഷമാണ് പരാതി കൊടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
പാലാ ഡിവൈഎസ്പി കെ സദന്‍, എസ്എച്ച്ഒ ആയിരുന്ന ജോബിന്‍ ആന്റണി, എസ്‌ഐ കെ ദിലീപ്കുമാര്‍ തുടങ്ങിയവര്‍ തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളകളാണെന്നും ഇവരെ സസ്‌പെന്‍ന്‍ഡ് അന്വേഷണം നടത്തണമെന്നും ടോമി ആവശ്യപ്പെട്ടു. കോട്ടയം എസ്പി ആയിരുന്ന കാര്‍ത്തിക്, കളക്ടറായിരുന്ന വി വിഗ്നേശ്വരി എന്നിവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തണം.
പാലാ ലയണ്‍സ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലിയിലെ ചിലരുടെ അധോലോക ബന്ധങ്ങളും അന്വേഷിക്കണമെന്നും ടോമി കുറ്റിയാങ്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments