Latest News
Loading...

ബാലസഭ കുട്ടികൾക്ക് പഠനോപകരണ വിതരണവും; “സമ്മർ ക്രാഫ്റ്റ് ഫെസ്റ്റിവ 2026”യും നടന്നു.



മേലുകാവ്: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി, റീജിയൺ XIV, സോൺ IIയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ജ്വൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്, മേലുകാവ് കുടുംബശ്രീ സി.ഡി.എസ് സഹകരണത്തോടെ ബാലസഭ കുട്ടികൾക്കായി മേലുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ “സമ്മർ ക്യാമ്പ്  ക്രാഫ്റ്റ് ഫെസ്റ്റിവ 2026” നടന്നു. പരിപാടിയുടെ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്ന സോമൻ അധ്യക്ഷത വഹിച്ചു.



ലയൺസ് സിസ്ട്രിക്റ്റ് ചീഫ് പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ഷൈനി ബേബി, അന്നമ്മ ജോസഫ് അഞ്ചു റോബിൻ സുനിൽ സി.എസ് ,മറിയാമ്മ ഫെർണാണ്ടസ്, മേഴ്‌സിടീച്ചർ എന്നിവർ പങ്കെടുത്തു.

 ഫെസ്റ്റിവയിൽ പങ്കെടുത്ത 40 കുട്ടികൾക്ക് നോട്ട് ബുക്ക്‌, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്‌ ഇവ അടങ്ങിയ സ്കൂൾ കിറ്റും ജ്വൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്, നൽകി.തുടർന്ന് കുട്ടികളുടെ കലാപരിപാടികളോട് ഫെസ്റ്റിവ സമാപിച്ചു.



വൈസ് പ്രസിഡന്റ് ക്രിസ്റ്റിൻ ജോൺസൺ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബെറ്റി ആർബി,ലിയോ ക്ലബ് പ്രസിഡന്റ് ലിയോ മരിയ സൂസൻ സജി, സെക്രട്ടറി ലിയോ ജോയൽ ജോ പുത്തങ്ങാടി, ട്രഷറർ ലിയോ അല്ലീൻ മേരി അമിത്, ക്ലബ് അഡ്വൈസർ എം.ജെ.എഫ്. ലയൺ ഡയാന മനോജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സാമൂഹിക ഉത്തരവാദിത്വവും വിദ്യാർത്ഥി ക്ഷേമവും മുൻനിർത്തി സംഘടിപ്പിക്കുന്ന ഈ പദ്ധതി നിരവധി കുട്ടികൾക്ക് സഹായകരമായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments