പാലായിലെ മിനി സിവിൽ സ്റ്റേഷൻ സബ് രജിസ്റ്റർ ഓഫീസ് പരിസരം ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ദിനംപ്രതി നിരവധി ആളുകൾ വന്നു പോകുന്ന ഓഫീസ് പരിസരങ്ങൾ കാടുകയറിയ നിലയിലായിരുന്നു വിവിധ ഓഫീസുകളിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിനു സമീപവും കാടുകയറി കിടക്കുകയായിരുന്നു . ആം ആദ്മി പാർട്ടി പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾക്കായി മുന്നോട്ടു വരുകയായിരുന്നു
നിയോജക മണ്ഡലം പ്രസിഡണ്ടു ജേക്കബ് തോപ്പില്‍,സെക്രട്ടറി ബിനു മാക്കല്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ടു ജോയി കളരിക്കല്‍ ,അഡ്വ .റോണി നെടുംമ്പിള്ളില്‍ ,അഡ്വ .ജോസ് ചന്ദ്രത്തില്‍ ,ജിജി മുതലക്കുഴി ,ജയേഷ് പി ജോര്‍ജ് ,സണ്ണി മുതലക്കുഴി ,സോജി മാറാമറ്റം ,ജോസ്ക്കുട്ടി മുതലക്കുഴി ,എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments