Latest News
Loading...

കുറിഞ്ഞിക്കാവിൽ പുരുഷൻമാരുടെ താലംതുള്ളൽ



കുറിഞ്ഞിക്കാവ് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മാത്രം നടക്കുന്ന പുരുഷൻമാരുടെ താലംതുള്ളൽ ഭക്തിനിർഭരമായി. വൈകിട്ട് വിശേഷാൽ ദീ പാരാധനയ്ക്ക് ശേഷം വലിയപാട്ട്ചടങ്ങുകളോട് അനുബന്ധിച്ചായിരുന്നു താലംതുള്ളൽ. കുറിഞ്ഞിക്കാവിൽ മാത്രം നട ക്കുന്ന പുരുഷൻമാരുടെ താലംതു ള്ളൽ ഐതീഹ്യസമ്പന്നമാണ്. അസുരൻമാർ സ്ത്രീകളെ ആക്രമി ച്ചപ്പോൾ സ്ത്രീകൾ പാർവതി ദേവി യെ പ്രാർത്ഥിക്കുകയും പാർവതി ദേവി ഐലക്ഷി രൂപം പൂണ്ട്അസുരൻമാരെ വാളുകൊണ്ട്വെട്ടിനി ഗ്രഹിച്ചുവെന്നുമാണ് ഐതീഹ്യം.



 രോഷം വർദ്ധിച്ച ദേവി കണ്ണിൽകണ്ട എല്ലാ പുരുഷൻമാരെയും വെ ട്ടി. അപ്പോൾ ഭക്തർ ശിവനെ പ്രാ ർത്ഥിക്കുകയും ശിവൻ ദേവിയുടെ കോപം ശമിപ്പിക്കുവാൻ അന്തിമ ഹാകാളൻറെ രൂപത്തിൽ പ്രത്യക്ഷ പ്പെട്ടു. എന്നാൽ ദേവി ഇത് അറി യാതെ വാളുകൊണ്ട്അന്തിമഹാ കാളനായി പ്രത്യക്ഷപ്പെട്ട ശിവ ൻ്റെ കാലും വെട്ടി. വെട്ടിയപ്പോൾ ത്തന്നെ ഇത് ശിവനാണെന്ന്മന സിലാക്കുകയും പാദം നിലത്തുവി ഴാതെ ഇടതുകൈയിൽ പിടിക്കുക യും ചെയ്തു. വെട്ടേറ്റ അന്തിമഹാകാ ളൻ ഒറ്റക്കാലിൽ ഒരു പ്രത്യേകതാ ളത്തിൽ നൃത്തരൂപേണ മൂന്ന് ത വണ ചുവടുവച്ച് ആടി. ഇതുകണ്ട് ദേവിയുടെ കോപം അടങ്ങി. 

ഇതിന്റെ ഓർമ്മയ്ക്കായിട്ടും ഉഗ്രരൂപിണി യായദേവിയുടെരൗദ്രഭാവംകുറയ്ക്കു ന്നതിനും വേണ്ടിയാണ് പുരുഷൻ മാർ ഇവിടെ താലം എടുക്കുന്നതും താലംതുള്ളുന്നതും എന്നാണ് ഐ തീഹ്യം. ഇവിടെ കളമെഴുതുന്നത് ഐലക്ഷി ഇടതുകൈയിൽ വെട്ടി യ കാൽപാദവും വലതുകൈയിൽ വാളുമായിട്ടാണ്.

താലംതുള്ളലിന് ശേഷം ക്ഷേ ഹാളിൽ അന്നദാനവുമുണ്ടായിരുന്നു.  വൈകിട്ട് വിശേഷാൽ ദീപാരാധന, പുരംഇടി ചടങ്ങുകൾ എന്നിവ നടന്നു. തുടർന്ന് ഏഴ്‌ദി വസം കാവിൽ പുജകൾ ഉണ്ടായിരിക്കുന്നതല്ല.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments