Latest News
Loading...

ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാന്‍ തീരുമാനം



സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാന്‍ തീരുമാനം. വൈകിട്ട് 6നും രാത്രി 12നും ഇടയില്‍ അരമണിക്കൂര്‍ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനമായിരിക്കുന്നത്. കെഎസ്ഇബി ഉന്നത തല യോഗത്തിലാണ് തീരുമാനം. പീക്ക് അവറില്‍ വാഹന ചാര്‍ജ്ജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. 



സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളര്‍ച്ചാ നിരക്ക് പരിശോധിച്ചാല്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന ശരാശരി വര്‍ദ്ധനയെക്കള്‍ വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകിട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗും എസിയുടെ ഉപയോഗവും ജനങ്ങള്‍ ഇന്‍ഡക്ഷന്‍ പാചകത്തെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാന്‍ കാരണമായത് എന്നാണ് ഉന്നത തലയോഗത്തില്‍ വിലയിരുത്തിയത്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments