വോട്ടിംഗ് ദിവസം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുന്ന പതിവ് തെറ്റിക്കാതെ മാണി സി കാപ്പൻ. മാണി സി കാപ്പൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പാല കാനാട്ടുപാറ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 150ആം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യയോടും മക്കളോടും കാപ്പൻ വോട്ട് ചെയ്യാൻ എത്തിയത്. ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയ കാപ്പൻ പോളിംഗ് യന്ത്രത്തിന് സമീപം വെളിച്ചക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി. പേരും ചിഹ്നവും വ്യക്തമായി കാണാൻ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞ കാപ്പൻ വെളിച്ചമുള്ളിടത്തേക്ക് മെഷീൻ നീക്കി വയ്ക്കാനും നിർദ്ദേശിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments