Latest News
Loading...

ദുഖവെള്ളി ആചരണം ഭക്തി സാന്ദ്രമായി




 ചേർപ്പുങ്കൽ മാർ സ്ലീവാ ഫോറോനാ പള്ളിയിലെ ദുഖവെള്ളി ആചരണം ഭക്തി സാന്ദ്രമായി. പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉച്ചകഴിഞ്ഞ് 1:30ന് വിശ്വാസികൾ കുരിശിന്റെ വഴിയായി പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് ദുഖവെള്ളി വായനകൾ നടത്തി. സീനിയർ പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. മാർട്ടിൻ കല്ലറക്കൽ പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് പള്ളി ചുറ്റി നടന്ന ഭക്തി സാന്ദ്രമായ കുരിശിന്റെ വഴിക്കി വികാരി ഫാ. ജോസ് വള്ളോം പുരയിടം, അസി വികാരിമാരായ ഫാ ജോസഫ് മൂക്കൻതോട്ടം, ഫാ. ജോൺ കുന്നുംപുറം തുടങ്ങിയവർ നേതൃത്വം നൽകി


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments