വെള്ളികുളം:ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷം പങ്കുവെക്കുന്ന ഉയിർപ്പ് തിരുനാൾ ആഘോഷമായി നടത്തപ്പെട്ടു.വികാരി ഫാ സ്‌കറിയ വേകത്താനം ഉയർപ്പിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .ഉയിർപ്പ് സന്ദേശം നൽകി.എസ് .എം . വൈ .എം തയ്യാറാക്കിയ ഉയിർപ്പിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.ഉയിർപ്പ് രൂപം വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റും ആഘോഷമായ പ്രദിക്ഷണം നടത്തി.
തിരുക്കർമ്മങ്ങൾക്കുശേഷം എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഈസ്റ്റർ മുട്ട വിതരണം ചെയ്തു.എല്ലാവരും ഈസ്റ്റർ സമാധാനം ആശംസിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments