ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ അഥവാ ഉയിർപ്പുതിരുനാൾ ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ മരണാനന്തരമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി, പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പകർന്ന് വിശ്വാസികൾ ഇന്ന് പള്ളികളിലും ഭവനങ്ങളിലും പ്രാർത്ഥനകളിൽ മുഴുകി.
പരിശുദ്ധ വാരത്തിലെ ദുഃഖവെള്ളിക്ക് ശേഷമുള്ള ഈ ദിനം, തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയാണ് അടയാളപ്പെടുത്തുന്നത്. വലിയ നോമ്പിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നാളുകൾക്ക് ശേഷമാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.
ഇന്നലെ അർദ്ധരാത്രി മുതൽ തന്നെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ദിവ്യബലികളും നടന്നു.
.മണിമുഴക്കങ്ങളോടെയാണ് പലയിടത്തും ഉയിർപ്പു ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചത്. പള്ളികളിൽ നടന്ന ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
മതമേലധ്യക്ഷന്മാരും സാമൂഹിക-രാഷ്ട്രീയ നേതാക്കളും ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്നു. സ്‌നേഹവും ക്ഷമയും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് സന്ദേശങ്ങളിൽ ഓർമ്മിപ്പിച്ചു. ഉറ്റവരും ഉടയവരും ഒത്തുചേർന്ന് സദ്യയൊരുക്കിയും മധുരം പങ്കുവെച്ചും ഈസ്റ്റർ ആഘോഷം കൂടുതൽ അവിസ്മരണീയമാക്കുന്നു.
എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments