Latest News
Loading...

വനിതാദിനാഘോഷവും ഹാപ്പി കേരളം പ്രോഗ്രാമും



മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷവും ഹാപ്പി കേരളം പ്രോഗ്രാമും മൂന്നിലവ്  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആശ മാത്യു ഉദ്ഘാടനം നടത്തി. സി. ഡി. എസ് ചെയർപേഴ്സൺ ശ്രീമതി ബീനാ റോയ് അദ്ധ്യക്ഷ ആയിരുന്നു .  14 വാർഡിലേയും മുതിർന്ന കുടുംബശ്രീ അംഗങ്ങളായ ചിന്നമ്മ ഐസക്ക് , അന്നമ്മ ജോഷ്വാ, അന്നമ്മ തോമസ് , രാജമ്മ കുട്ടപ്പൻ, ചിന്നമ്മ ജോർജ് , ലൂയിസ് സാമുവൽ, ലീലാമ്മ, ശാന്തമ്മ, ഏലിക്കുട്ടി മാത്യു, ഭാമ രവി , മേരി സേവ്യർ , ഭവാനി തങ്കൻ, ജാനകി ഗോപാലൻ, ഏലിയാമ്മ എന്നീ വയോ ജനങ്ങളെ ആദരിക്കുകയും  ചെയ്തു.



വൈസ് ചെയർപേഴ്സൺ റീന റെനോ ൾഡ് ,പഞ്ചായത്ത് മെമ്പർമാരായ ചാർളി ഐസക്, ജെയിംസ് മാമ്മൻ ,ജിനോ എം ചേറ്റുകുളം, ഗ്രേസമ്മ ബിനോയ്, ലിൻസി ജെയിംസ്, ജിൻസി ടൈറ്റസ്, സൂസമ്മ ഹെസക്കിയേൽ ഉപജീവന ഉപസമിതി കൺവീനർ ബിന്ദു ഷാജി എന്നിവർ പ്രസംഗിച്ചു . സി.ഡി.എസ് മെമ്പർ മാർ ,കമ്മ്യൂണിറ്റി കൗൺസിലർമാർ, അക്കൗണ്ടന്റ്, ST ആനിമേറ്റർ, RP മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments