പാലാ: സാമ്പത്തിക അപഹരണം നടത്തിയ സഹകരണ ബാങ്കുകൾക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ട്ടറേറ്റിൻ്റെ ഇടപെടൽ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. കുറ്റക്കാരായവർ എത്ര ഉന്നതരായാലും നിക്ഷേപകരുടെ പണം കൊള്ളയടിച്ചവരെ തുറുങ്കിലടക്കുമെന്നും നിക്ഷേപകരുടെ പണം നഷ്ട്ടപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ട് സ്വീകരിക്കാൻ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ഷോൺ പറഞ്ഞു.പാലാ കുരിശുപള്ളി കവലയിൽ ഇന്നലെ ആരംഭിച്ച നിക്ഷേപകരുടെ ധർണ്ണ സമരത്തെ ഇന്ന് ഉച്ചയ്ക്ക് അഭിസംബോധന ചെയ്യുകയായിരുന്നു ഷോൺ ജോർജ്.
ബാങ്ക് ഭരണസമതികൾ നടത്തിയ തട്ടിപ്പുകളാണ് ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിട്ടുള്ളത്. റവന്യൂ റിക്കവറിയിലൂടെപ്പോലും പരിഹരിക്കാൻ കഴിയാത്ത വിധം സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും അനധികൃതമായി വായ്പ്പ കൊടുക്കാൻ ഒത്താശ ചെയ്യുകയും പത്ത് ലക്ഷം പോലും വിലയില്ലാത്ത വസ്തുവിന് 50 ലക്ഷം വരെ വായ്പ്പ കൊടുക്കാൻ സഹകരണ ബാങ്ക് ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ക്രിമിനൽ ഗൂഡാലോചന നടത്തിയതുമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. അല്ലാതെ കാർഷിക മേഖലയുടെ തകർച്ച മൂലമോ മറ്റ് പ്രാദേശിക പ്രശ്നങ്ങൾ കാരണമോ അല്ല ഈ പ്രതിസന്ധി ഉണ്ടായത്.
കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർക്ക് ലാഭവിഹിതം കൊടുക്കാൻ കഴിഞ്ഞ ഒരു സഹകരണ ബാങ്കിൻ്റെ വൈസ് ചെയർമാനാണ് താന്നെന്നും കൃത്യമായും ചിട്ടയായും വായ്പ്പ കൊടുത്തത് കൊണ്ടാണ് അത് സാധിച്ചതെന്നും ഷോൺ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments