പൂഞ്ഞാർ തെക്കേക്കര ടൗണിൽ അപകടകരമായ ഹമ്പിന് മുകളിൽ നാട്ടുകാർ തന്നെ ഒടുവിൽ മാർക്കിംഗ് നടത്തി. ഇന്ന് രാവിലെ അപകടം ഉണ്ടായ സാഹചര്യത്തിലാണ് അധികാരികളുടെ നടപടിക്ക് കാത്തുനിൽക്കാതെ പ്രദേശത്തെ ടാക്സി ഡ്രൈവർമാരും ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി തോമസും ചേർന്ന് വെള്ള വര വരച്ചത്.
ഹംബ് ഉണ്ടെന്ന മാർക്കിങ് പൂർണമായും മാഞ്ഞുപോയ റോഡിൽ അപകടങ്ങൾ പതിവായിരുന്നു. ഇന്ന് രാവിലെ ബൈക്ക് കയറി മറിഞ്ഞ് യുവാവിന് പരിക്കേറ്റിരുന്നു. റീ ടാറിങ്ങിനു ശേഷം മാത്രമേ അധികാരികൾ നടത്തു എന്നതിനാൽ ജനങ്ങൾ തന്നെ മുൻകൈയെടുത്ത് മാർക്ക് നടത്തുകയായിരുന്നു. ടാക്സി ഡ്രൈവർമാരായ ജോർജുകുട്ടി വലിയ പരക്കാട്ട്, റോയിച്ചർ എന്നിവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments