ദീപിക ബാലസഖ്യം യൂണിഫൈഡ് സ്പെഷ്യൽ സ്കൂൾ ഫെസ്റ്റ്- സ്നേഹോത്സവം 2026 പുലിയന്നൂർ ശാലോം DCMR സ്പെഷ്യൽ സ്കൂളിന് ഇരട്ട മധുരം. വാശിയേറിയ മത്സരങ്ങൾ നടന്ന ഫെസ്റ്റിൽ മാറ്റത്തിന്റെ ഡിജിറ്റൽ പാതകൾ എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് ടാബ്ലോ മത്സരത്തിലും (Tableau), നാടോടി നൃത്തത്തി ലും (Folk Dance) ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയാണ് ശാലോമിലെ കുട്ടികൾ വിജയക്കൊടി പാറിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ മേളയിൽ, നൃത്ത ചുവടുകളാലും,വേറിട്ട അവതരണശൈലിയാലും കാണികളുടെയും വിധികർത്താക്കളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റാൻ ഈ കൊച്ചു കലാപ്രതിഭകൾക്ക് സാധിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികളെയും അവർക്ക് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്ക് ഇത്തരം വേദികൾ വലിയ കരുത്താണെന്ന് സ്കൂൾ വക്താക്കൾ അറിയിച്ചു.
ദീപിക ബാലസഖ്യത്തിന്റെയും SOB kerala യുടെയും ആഭിമുഖ്യത്തിൽ പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷ്യൽ സ്കൂളിൽ വച്ച് നടന്ന യൂണിഫൈഡ് സ്പെഷ്യൽ സ്കൂൾ ഫെസ്റ്റിൽ ഉജ്ജ്വല നേട്ടവുമായി ശാലോം DCMR സ്പെഷ്യൽ സ്കൂൾ. കോട്ടയം പ്രവിശ്യ തലത്തിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ പുലിയന്നൂർ ശാലോം DCMR സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കലാപ്രകടനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments