വെള്ളികുളം:പരിശുദ്ധ പിതാവ് ലയോ മാർപാപ്പയുടെയും കെ.സി.ബി.സി.യുടെയും ആഹ്വാനമനുസരിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ലോകസമാധാന പ്രാർത്ഥന നടത്തി.പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധം മൂലം വേദന അനുഭവിക്കുന്ന ജനതയോട് ഇടവകസമൂഹം തിരിതെളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പീഡയനുഭവിക്കുന്ന ജനസമൂഹത്തെ സമർപ്പിച്ചുകൊണ്ട് കുരിശിന്റെ വഴി പ്രാർത്ഥനയും ആരാധനയും നടത്തി.
യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ലെന്നും അതിൻ്റെ പരിണിതഫലം അസമാധാനവും അസന്തുഷ്ടിയുംമാണ് എന്ന് വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു.യുദ്ധം മൂലം പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള നിരവധി മനുഷ്യജീവനുകളാണ് പൊലിയുന്നത്. അനേകം വർഷങ്ങൾ കൊണ്ട് മനുഷ്യൻ കെട്ടിപ്പടുത്ത നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് നിമിഷനേരം കൊണ്ട് ചിന്നഭിന്നമായി തകർന്നു വീഴുന്നത്. കയറ്റുമതി ഇറക്കുമതി വ്യവസായങ്ങളും എണ്ണ ഉൽപാദനവും എല്ലാം താറുമാറാകുന്നു.യുദ്ധക്കെടുതി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ വർണ്ണനാതീതമാണ്. ഇങ്ങനെ യുദ്ധം മൂലം ജനജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് വികാരിയച്ചൻ ഓർമ്മപ്പെടുത്തി.
ലോക നേതാക്കൾ സമാധാനപാതയിലേക്ക് കടന്നു വരട്ടെ എന്ന് അച്ചൻ പ്രത്യാശ പ്രകടിപ്പിച്ചു.ബേബി കരോട്ടു പുള്ളോലിൽ, ജയ്സൺ വാഴയിൽ, ജോജോ തുണ്ടത്തിൽ,ഷാജി ചൂണ്ടിയാനിപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.ടോമി കൊച്ചുപുരയ്ക്കൽ ,തോമസ് വള്ളിയാംതടത്തിൽ, സണ്ണി കണിയാംകണ്ടത്തിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ബിനോയി ഇലവുങ്കൽ, അമൽ ഇഞ്ചയിൽ, ജെസ്സി ഇഞ്ചയിൽ, ആൻസി വാഴയിൽ, ഓമന ചാലശ്ശേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments