Latest News
Loading...

കേരളം സമാധാനമുള്ള നാടായി തുടരും. M സ്വരാജ്‌



വർഗീയ കലാപങ്ങളില്ലാത്ത, സമാധാനമുള്ള നാടായി എൽഡിഎഫ്‌ കേരളത്തെ മാറ്റിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിജയിക്കുകയും കേരളം സമാധാനമുള്ള നാടായി തുടരുകയും ചെയ്യും. എൽഡിഎഫിന്‌ ചെയ്യുന്ന ഓരോ വോട്ടും കേരളത്തിന്‌ ചെയ്യുന്ന വോട്ടാണ്‌. എൽഡിഎഫ്‌ പാലാ മണ്ഡലം സ്ഥാനാർഥി ജോസ്‌ കെ മാണിയുടെ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  


കേരളത്തിൽ ഇനിയും ആളുകൾക്ക്‌ വീട്‌ കിട്ടും, ജോലി കിട്ടും. ആ വികസനത്തുടർച്ചയാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവെയ്‌ക്കുന്നത്‌. പിണറായി സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ "മരിച്ച' പദ്ധതികളെ ജീവൻവെയ്‌പ്പിച്ചത്‌ പിന്നീടുവന്ന ഇടതുപക്ഷ സർക്കാരുകളാണ്‌.
  2016 വരെ കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്‌ സീറ്റുകൾ 1,200 ആയിരുന്നു. ഇപ്പോഴത്‌ 1,855 ആയി. 50 ശതമാനം വർധന. നേഴ്‌സിങ്‌ സീറ്റുകൾ 6,420 ആയിരുന്നത്‌ 10,413 ആയി. എൽഡിഎഫ്‌ ഭരണത്തിൽ വർഗീയവാദികൾ തലപൊക്കില്ലെന്നും എം സ്വരാജ്‌ പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments