സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് പുറത്തേയ്ക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന മുഖമാണ് സമുദായമെന്നും ആ ഒത്തൊരുമ നിലനിര്‍ത്താനം ശക്തിപ്പെടുത്താനും ഓരോ അംഗങ്ങള്‍ക്കും കടമയുണ്ടെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ കത്തീഡ്രലില്‍ ഇന്നലെ നടന്ന സമുദായ ശക്തീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമുദായത്തെക്കുറിച്ചുള്ള അജ്ഞത ആത്മനിഷേധമാണ്. നാം ആരാണെന്നത് നിരന്തരം പരിചിന്തനം ചെയ്യണം. കുട്ടികളെ പഠിപ്പിക്കണം. സഭയും സമദായവും രണ്ട് കാര്യങ്ങളല്ല. പാലാ രൂപതയുടെ സ്ഥാപനത്തോടെയാണ് ആധുനുക പാലായുടെ ചരിത്രം ആരംഭിക്കുന്നതെന്നും നസ്രാണി സഭയെ ശാക്തീകരിച്ച അടിസ്ഥാന ശിലകള്‍ ധാരാളമുള്ള സ്ഥലമാണ് പാലായെന്നും ബിഷപ് പറഞ്ഞു.
വളരുകയും വളത്തുകയും ചെയ്യേണ്ട നിരവധി മേഖലകള്‍ ഇനിയുമുണ്ടെന്നും ശാക്തീകരണത്തിന് ബന്ധങ്ങള്‍ വളര്‍ത്തണമെന്നും ബിഷപ് പറഞ്ഞു. സമൂദായമെന്നത് സങ്കുചിതമോ വിഭാഗീയതയോ അല്ല. ശാക്തീകരണത്തിന്റെ അടിത്തറ ദാരിദ്ര നിര്‍മ്മാര്‍ജനമാണ്. ഒരുവനും വഴിമുട്ടി പോകരുത്. ഓരോരുത്തരുടെയും മനസാണ് മൂലധനമെന്നും അദ്ദേഹം പറഞ്ഞു. സമുദായ ശാക്തീകരണം ലക്ഷ്യമിട്ട് പിറന്ന നസ്രാണി ദീപിക ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുകയും സത്യത്തിനും നീതിയ്ക്കു വേണ്ടി നിലകൊള്ളുകയും സത്യത്തിന്റെ അച്ചുതണ്ടുകള്‍ ആഴ്ന്നിറങ്ങുകയും ചെയ്യുന്ന പത്രമാണെന്നും ബിഷപ് പറഞ്ഞു.
മുഖ്യ വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍, മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത്, മോണ്‍.ജോസഫ് കണിയോടിയ്ക്കല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്ബിന്‍ എഫ്‌സിസി, മാത്യു എം. കുര്യാക്കോസ്, സാം സണ്ണി, ടിന്‍സി സാബു, സാബു ആവിമൂട്ടില്‍, ഫാ.സഖറിയാസ് ആട്ടപ്പാട്ട്, ഫാ.ജോസ് വള്ളോപുരയിടത്തില്‍, ഫാ.ജോസ് നെല്ലിക്കത്തെരുവില്‍, ഫാ.ജോര്‍ജ് വേളൂപ്പറമ്പില്‍, ഫാ.ജോസഫ് മുളഞ്ഞനാല്‍, ഫാ.ജോസഫ് മലേപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments