പാലാ മേവട മേജർ പുറയ്ക്കാട്ട് കാവ് ദേവീക്ഷേത്രത്തിലെ മേവട പൂരം 2026 മാർച്ച് 22 മുതൽ 31 വരെ നടക്കും .മേവട പൂരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേവട പൂരം 2026 ഒന്നാം ഉത്സവ ദിനമായ മാർച്ച് 22ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് ശേഷം രാവിലെ 7 മുതൽ പുരാണ പാരായണം,എട്ടു മുതൽ വിശേഷാൽ പൂജ, വഴിപാടുകൾ, ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്,വൈകുന്നേരം 6 20 മുതൽ ദീപാരാധന ചുറ്റുവിളക്ക്,മുല്ലൂർ ഗോപാലകൃഷ്ണ പണിക്കരുടെയും സംഘത്തിൻ്റെയും തായമ്പക,ഏഴിന് കഞ്ഞി വഴിപാട്,രാത്രി 10 മുതൽ താലപ്പൊലി കളം കൊണ്ട് തൊഴൽ എന്നിവ യും തിരുവരങ്ങിൽ രാവിലെ 10 30 ന് സിനിമ താരവും ടോപ് സിംഗർ അവതാരികയുമായ മീനാക്ഷി അനൂപ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് അനിൽകുമാർ പിജി തെക്കേപേങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ തിരുവരങ്ങിൻ്റെ ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് ആദരവും സഹായ നിധി സമർപ്പണവും നടക്കും. തുടർന്ന് ധ്രുവ ദി ബാൻ്റിൻ്റെ വയലിൻ ഫ്യൂഷൻ,വൈകുന്നേരം 6 30ന് പരിയാരം ഭൗമ ഭജൻസിൻ്റെ ഭക്തി ഹൃദയ തരംഗം,8 30ന് നിർമ്മല നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവ നടക്കും.
23ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് ശേഷം, പുരാണ പാരായണം,വിശേഷാൽ പൂജ, വഴിപാടുകൾ ,ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്,രാത്രി 10 മുതൽ 11 വരെ താലപ്പൊലി കളം കണ്ട് തൊഴൽ എന്നിവയും,തിരുവരങ്ങിൽ രാവിലെ പത്തിന് സൗന്ദര്യലഹരി പാരായണം,വൈകിട്ട് 6 30ന് പിന്നൽ തിരുവാതിര,7 15ന് തിരുവാതിര, 8 ന് കലാത്മിക സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന തപസ്യാർപ്പണം 2026 എന്നിവ നടക്കും.
മൂന്നാം ഉത്സവ ദിനമായ മാർച്ച് 24ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്കും വിശേഷാൽ പൂജ വഴിപാടുകൾക്കും ശേഷം,പ്രസാദ ഊട്ട്,വൈകുന്നേരം 6.30 ന് ദീപാരാധന ചുറ്റുവിളക്ക് തായമ്പക കഞ്ഞി വഴിപാട്,പത്തിന് താലപ്പൊലി കളം കണ്ട് തൊഴൽ എന്നിവയും,തിരുവരങ്ങിൽ രാവിലെ 9 ന് നാരായണീയ പാരായണം, 11:30ന് തിരുവാതിര.വൈകുന്നേരം 6 30ന് തിരുവാതിര,ഏഴിന് മോഹിനിയാട്ട കച്ചേരി,8 ന് തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിക്കുന്ന നാടകം യാനം എന്നിവ നടക്കും.
നാലാം ഉത്സവദിനമായ മാർച്ച് 25ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും പൂജകളും തിരുവരങ്ങിൽ ദേവി മഹാത്മ പാരായണം, നാദസ്വരക്കച്ചേരി,രാമപുരം ഭജൻസ് ത്രയംബകം അവതരിപ്പിക്കുന്ന രാഗധാര എന്നിവ നടക്കും.
അഞ്ചാം ഉത്സവ ദിനത്തിൽ ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും പൂജകളും ,തിരുവരങ്ങിൽ രാവിലെ ഏഴിന് ദേവി ഭാഗവത പാരായണം, 11:30ന് ഗാനാമൃതം,വൈകിട്ട് 6 30ന് തിരുവാതിര,ഏഴിന് തിരുവാതിര,രാത്രി എട്ടിന് ചങ്ങനാശ്ശേരി ജയ കേരള നൃത്തകലാലയത്തിന്റെ നൃത്ത നാടകം ഗരുഡ ധ്വജൻ എന്നിവ നടക്കും,
ആറാം ഉത്സവ ദിനമായ മാർച്ച് 27 ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും പൂജകളും, തിരുവരങ്ങിൽ രാവിലെ 11 30ന് കൈകൊട്ടിക്കളി,വൈകിട്ട് ആറിന് ക്ലാസിക്കൽ ഡാൻസ്,ഏഴിന് തിരുവാതിര,രാത്രിയെട്ടിന് ആലപ്പുഴ ഫോക്ക് ഇന്ത്യ നാട്യമഞ്ച് അവതരിപ്പിക്കുന്ന നാടൻ പാട്ട് പടക്കളം എന്നിവ നടക്കും.
ഏഴാം ഉത്സവ ദിനമായ മാർച്ച് 28 ശനിയാഴ്ച ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും പൂജകളും,തിരുവരങ്ങിൽ രാവിലെ 10ന് സമ്പൂർണ്ണ ഭഗവത്ഗീത പാരായണം,വൈകിട്ട് 6 30ന് ഭരതനാട്യം,6 45 വീരനാട്യം,എട്ടിന് തൃശ്ശൂർ സദ്ഗമയ അവതരിപ്പിക്കുന്ന നാടകം സൈറൺ എന്നിവ നടക്കും.
എട്ടാം ഉത്സവ ദിനമായ മാർച്ച് 29ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും പൂജകളും,8 30ന് ശ്രീ ബലി എഴുന്നള്ളിപ്പ് ,പഞ്ചാരിമേളം,11:30ന് കൈകൊട്ടി കളി , വൈകുന്നേരം 5 30ന് കാഴ്ചശ്രീബലി ,6 45 ന് മേട കവലയിലേക്ക് പറയ്ക്കെഴുന്നള്ളത്ത്,ദേവിയുടെ ദേശ വഴി എഴുന്നള്ളത്ത്,സ്പെഷ്യൽ ചെണ്ടമേളം,മെഗാ റോഡ് ഷോ,ലോട്ടസ് ഡാൻസ്,എന്നിവ നടക്കും.
ഒമ്പതാം ഉത്സവ ദിനമായ
മാർച്ച് 30ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും പൂജകളും,രാവിലെ 8 30ന് ശ്രീബലി എഴുന്നള്ളിപ്പ്,5 30ന് കാഴ്ചശ്രീബലി,വൈകിട്ട് ഏഴിന് ആൽച്ചുവട്ടിൽ പറവെയ്പ്പ്,ആൽത്തറമേളം ,പല്ലാവൂർ ശ്രീധരൻ മാരാരം സംഘവും നാൽപ്പതിൽപരം കലാകാരന്മാരും അണിനിരക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം,എന്നിവ നടക്കും.
മേവട പൂരം 2026 ൻ്റെ സമാപന ദിനമായ മാർച്ച് 31ന് ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും,പൂജകളും,8 30ന് കലശപൂജ നവകം പഞ്ചകവ്യം,9ന് കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് കളമെഴുത്ത്,അത്താഴപൂജ , മൂന്ന് പത്തിന് മീനപ്പൂരം ദേവിയുടെ ആട്ടവിശേഷമായ ദർശന പ്രാധാന്യമുള്ള പൂരം ഇടി ,തുടർന്ന് ദീപാരാധന ,നടയടക്കൽ പ്രസാദ് വിതരണം,
തിരുവരങ്ങിൽ രാവിലെ 11ന് സംഗീതശ്രീ കൊച്ചിൻ മൻസൂറിൻ്റെ ഗാന പ്രഭാതംഎന്നിവ നടക്കും. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് അനിൽകുമാർ പി.ജി തെക്കേ പേങ്ങാട്ട്, ജനറൽ കൺവീനർ മനോജ് എസ് നായർ, മുഖ്യരക്ഷാധികാരി ഡോ. ദിവാകരൻ നായർ, കമ്മറ്റിയംഗം N. N.വേണു നാഥൻ നായർ എന്നിവർ പങ്കെടുത്ത സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments