അര നൂറ്റാണ്ടിലധികം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് സംസ്ഥാനമന്ത്രിസഭയിൽ വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്ന കെ.എം മാണിയുടെ സ്മരണ നിലനിർത്താൻ പാലായിൽ സ്മാരകം നിർമ്മിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ടൂറിസം വകുപ്പുമായി ആലോചിച്ച് ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള അമിനിറ്റി സെന്ററിൽ യു.ഡി.എഫ് നേതാവായ കെ.എം മാണിയുടെ പൂർണ്ണകായ പ്രതിമസ്ഥാപിക്കും. അല്ലാത്തപക്ഷം നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ നിർദ്ദേശം സ്വീകരിച്ച് ഏറ്റവും ഉചിതമായ സ്ഥലത്ത് ലോക പ്രശസ്ത ശില്പിയെ കൊണ്ട് സ്മാരകം നിർമ്മിക്കാനും പഠന - ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും സംസ്ഥാന യു.ഡി.എഫ് നേതാക്കളുടെ പിന്തുണ തേടുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments