പാലാ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎപ് സ്ഥാനാര്‍ത്ഥി സജി ജോസഫും നാളെ പാലായില്‍ പത്രിക സമര്‍പ്പിക്കും. പാലാ മിനി സിവില്‍ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 12 മണിക്ക് അസി. റിട്ടേണിംഗ് ഓഫീസര്‍ക്ക് മുമ്പാകെയാണ് ജോസ് കെ മാണി പത്രിക നല്‍കുന്നത്.
പൂഞ്ഞാര്‍ നിയോജക മണ്ഡലം UDF സ്ഥാനാര്‍ഥി അഡ്വ സെബാസ്റ്റ്യന്‍ എം ജെ (സജി ജോസഫ്) തിങ്കള്‍ രാവിലെ 10 മണിക്ക് പ്ലാശനാല്‍ സെന്റ് മേരീസ് പള്ളിയില്‍ പിതാവിന്റെ കബറിടത്തില്‍ തിരി തെളിച്ച് പ്രാര്‍ത്ഥനയോടെ പാലായിലേക്ക് തിരിക്കും. 10.50 പാലാ കുരുശു പള്ളിയില്‍ തിരിതെളിച്ച് പ്രാര്‍ത്ഥിച്ച ശേഷം അവിടെനിന്ന് കാല്‍നടയായി താലൂക്ക് ഓഫീസില്‍ എത്തി നോമിനേഷന്‍ സമര്‍പ്പിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments