Latest News
Loading...

വദനാര്‍ബുദത്തിനെതിരെ ദൗത്യവുമായി Indian Dental Association



വദനാര്‍ബുദത്തിനെതിരെ  Indian Dental Association 'IDA CAN WIN' ദൗത്യം ആരംഭിക്കുന്നു. വദനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി സമയബന്ധിത ചികിത്സ ഉറപ്പാക്കി ഗുരുതര പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് വദനാര്‍ബുദവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കേരളം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 7,000 ഡെന്റല്‍ക്ലിനിക്കുകള്‍ പ്രാഥമിക കണ്ടെത്തല്‍ കേന്ദ്രങ്ങളായി മാറും. ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട് സ്‌കൂള്‍കുട്ടികള്‍, ദീര്‍ഘദൂര ലോറിഡ്രൈവര്‍മാര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരില്‍ രോഗവര്‍ധന ആശങ്കാജനകമാണെന്നു ഇന്ത്യന്‍ഡെന്റല്‍ അസോസിയേഷന്‍ അറിയിച്ചു.



വായില്‍ ഭേദമാകാത്ത മുറിവുകള്‍, ചുവപ്പോ വെള്ളയോ പാടുകള്‍, അസാധാരണ വളര്‍ച്ചകള്‍, വേദന, രക്തസ്രാവം, വായുറക്കാന്‍ ബുദ്ധിമുട്ട്തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡെന്റല്‍ പരിശോധന നടത്തണമെന്ന് അസോസിയേഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പദ്ധതിയുടെ ഭാഗമായി
സമീപത്തുള്ള ഡെന്റിസ്റ്റുകളെ കണ്ടെത്താന്‍ സഹായിക്കുന്ന 'IDA സ്പര്‍ശ്' വെബ്‌സൈറ്റ്  ആരംഭിക്കും. പ്രശസ്ത അര്‍ബുദ വിദഗ്ദന്‍ V. P. ഗംഗാധരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 'Detect Early. Save Lives'എന്ന സന്ദേശവുമായി സമൂഹ്യാരോഗ്യ സംരക്ഷണത്തില്‍ ദന്തരോഗവിദഗ്ദരുടെ ശക്തമായ ഇടപെടലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.



ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7 ന് ചേര്‍പ്പുങ്കല്‍ ബി ഹബില്‍ ഡെന്റ്റിസ്റ്റ് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ക്ക് ബോധവത്കരണ പരിശീലന ക്ലാസ് സംഘടിപ്പിക്കും . ഓറല്‍ കാന്‍സര്‍ മുന്‍കൂട്ടി തിരിച്ചറിയല്‍, പ്രതിരോധമാര്‍ഗങ്ങള്‍, വ്യക്തിഗത വായ് ശുചിത്വം എന്നിവയെക്കുറിച്ചുള്ള സമഗ്ര അവബോധമാണ് ക്ലാസിന്റെ പ്രധാനലക്ഷ്യം. വൈകുന്നേരം നടക്കുന്ന  സമ്മേളനത്തില്‍ പ്രശസ്ത  സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റും കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്‌റ്യൂട്ടിലെ വിദഗ്ദനുമായ ഡോ. ജോജോ വി ജോസഫ് മുഖ്യ അതിഥിയായി പങ്കെടുക്കും.

 വനിതാദിനാഘോഷത്തിന്റെ ഭാഗമായി മരിയന്‍ മെഡിക്കല്‍ സെന്റര്‍ പാലായിലെ ഗൈനക്കോളജിസ്റ് ഡോ. പ്രീതി കെ ജോസഫ് ബ്രെസ്റ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും.  വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ടോബിന്‍ സി പടവില്‍, ഡോ. അമല്‍ ബേബി, ഡോ. ഇട്ടിയവിര ബാബു ഡോ.മിനു മഞ്ചക്കല്‍, ഡോ രാജു സണ്ണി എന്നിവര്‍ പങ്കെടുത്തു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments