Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്



പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 17.68 കോടി രൂപ വരവും 17.63കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. ലഭ്യമായ സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തി പാര്‍പ്പിടം, ടൂറിസം, ആരോഗ്യം, അടിസ്ഥന സൌകര്യ വികസനം എന്നിങ്ങനെ സമഗ്ര മേഖലയിലേയും വികസനത്തിന് ഊന്നല്‍ നല്‍കി തയ്യാറാക്കിയിരിക്കുന്ന ബഡ്ജറ്റില്‍ പാര്‍പ്പിട മേഖലക്കും ആരോഗ്യ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പാര്‍പ്പിട മേഖല, മാലിന്യ സംസ്‌ക്കരണം, കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, പശ്ചാത്തല മേഖല, ആരോഗ്യ വിദ്യാഭ്യാസം, ?? സംസ്‌ക്കാരം, ചെറുകിട സംരംഭങ്ങള്‍ക്കുള്ള സബ്സിഡി, സ്ത്രീ ശാക്തീകരണ പദ്ധതികള്‍, വയോജനങ്ങള്‍ക്കുള്ള പദ്ധതികള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സദ്ഭരണം, സ്‌പോര്‍ട്സ്, വൈദ്യുതീകരണം തുടങ്ങി സാധ്യമായ മേഖലകളിലെല്ലാം തുക വകയിരുത്തിയിട്ടുള്ളതായി പ്രസിഡന്റ് മിനര്‍വ മോഹന്‍ പറഞ്ഞു. 


പദ്ധതിച്ചെലവുകള്‍ക്കുള്ള ഫണ്ടുകളും ഗ്രാന്റുകളും

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രകാരം ഗ്രാമപഞ്ചായത്തിന് ലഭ്യമാകുന്ന വികസന ഫണ്ട്, മെയിന്റനന്‍സ് ഗ്രാന്റ്, കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് കൂടാതെ ബ്ലോക്ക് & ജില്ലാ പഞ്ചായത്ത് വിഹിതം, ശുചിത്വമിഷന്‍ ഫണ്ട്, കേന്ദ്രാവിഷ്‌കൃത ഫണ്ട്, ഹെല്‍ത്ത് ഗ്രാന്റ്, ഗുണഭോക്തൃ വിഹിതം തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ വകയിരുത്തി 2026-27 വാര്‍ഷിക പദ്ധതി പ്രകാരം റവന്യൂ ചെലവുകള്‍ക്കായി 141,160,000/- രൂപയും മൂലധന ചെലവുകള്‍ക്കായി 17,000,000/- രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ലഭ്യമായ സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തി പാര്‍പ്പിടം, ടൂറിസം, ആരോഗ്യം, അടിസ്ഥന സൌകര്യ വികസനം എന്നിങ്ങനെ സമഗ്ര മേഖലയിലേയും വികസനത്തിന് ഊന്നല്‍ നല്‍കി തയ്യാറാക്കിയിരിക്കുന്ന ബഡ്ജറ്റില്‍ പാര്‍പ്പിട മേഖലക്കും ആരോഗ്യ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പാര്‍പ്പിട മേഖല, മാലിന്യ സംസ്‌ക്കരണം, കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, പശ്ചാത്തല മേഖല, ആരോഗ്യ വിദ്യാഭ്യാസം, ?? സംസ്‌ക്കാരം, ചെറുകിട സംരംഭങ്ങള്‍ക്കുള്ള സബ്സിഡി, സ്ത്രീ ശാക്തീകരണ പദ്ധതികള്‍, വയോജനങ്ങള്‍ക്കുള്ള പദ്ധതികള്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സദ്ഭരണം, സ്‌പോര്‍ട്സ്, വൈദ്യുതീകരണം തുടങ്ങി സാധ്യമായ മേഖലകളിലെല്ലാം തുക വകയിരുത്തിയിട്ടുണ്ട്.

പാര്‍പ്പിട മേഖല

എല്ലാവര്‍ക്കും സുരക്ഷിതമായ വീട് എന്ന ലക്ഷ്യത്തോടെ തുടര്‍ന്നു വരുന്ന ലൈഫ് പദ്ധതി, പി എം എ ?? പദ്ധതി എന്നിവ പ്രകാരം ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും ഭവന പുനരുദ്ധാരണത്തിനുമായി പാര്‍പ്പിട മേഖലയില്‍ 2026-27 വര്‍ഷത്തെ ബജറ്റില്‍ 7228000/- (എഴുപത്തിരണ്ടു ലക്ഷത്തി ഇരുപത്തി എണ്ണായിരം ) രൂപ സാധാരണക്കാരന്റെ എക്കാലത്തേയും വലിയ ലക്ഷ്യങ്ങളില്‍ ഒന്നായ സ്വന്തമായി ഒരു വീട്' എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് എക്കാലവും അതിന്റേതായ പ്രാധാന്യം നല്‍ കിയിട്ടുണ്ട്.

ആരോഗ്യ മേഖല

ഗ്രാമപഞ്ചായത്ത് പ്രദേശത്തേയും സമീപ പ്രദേശങ്ങളിലെയും നിരവധി ആള്‍ക്കാര്‍ ആശ്രയിക്കുന്ന പൂഞ്ഞാര്‍ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മരുന്ന് വാങ്ങുന്നതിനുമായി 18 ലക്ഷം രൂപയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 750000 രൂപയും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി 1360000 2 4046000 രൂപയും ആയുര്‍വ്വേദ & ഹോമിയോ ഡിസ്പന്‍സറിയിലേയ്ക്ക് മരുന്ന് വാങ്ങലുകള്‍ക്കും മെയിന്റ നന്‍സിനുമായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്ത പെരിങ്ങുളം പൂഞ്ഞാര്‍ മെയിന്‍ സെന്റര്‍, കുന്നോന്നി, സബ്‌സെന്ററുകള്‍ക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഹെല്‍ത്ത് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി 3.08 കോടി രൂപ വകയിരുത്തിയിട്ടുണ്ട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ഒട്ടനവധിപ്പേര്‍ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെച്ചപ്പെട്ട ഗ്രാമപഞ്ചായത്ത് നിരവധി നടപ്പാക്കിക്കഴിഞ്ഞു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണത്തിനും വര്‍ഷങ്ങളായി പ്രോജക്ടുകള്‍ ഏറ്റെടുത്തു രീതിയില്‍ പ്രവൃത്തിച്ചു വരുന്ന പൂഞ്ഞാര്‍ തെക്കേക്കര എഫ്.എച്ച്.സി. യുടെയും, ആയുര്‍വ്വേദ, ഹോമിയോ ഡിസ്പന്‍സറികളുടെയും സമഗ്ര വികസനത്തിന് ഗ്രാമപഞ്ചായത്ത് എക്കാലവും പ്രാധാന്യം നല്‍കി വരുന്നു. ചികിത്സാ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ആരോഗ്യ മേഖലയില്‍ പരമാവധി സേവനം പൊതു ജനങ്ങള്‍ക്ക് നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് പരമാവധി ശ്രദ്ധിച്ചു വരുന്നുണ്ട്. 

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ഗ്രാമീണ മലയോര പ്രദേശങ്ങളാണ്. അതുകൊണ്ട് തന്നെ 100 ഗുരുതരമായ മലിനീകരണ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഗ്രാമപഞ്ചായത്തില്‍ പൊതുവെ ഇല്ല. ധനകാര്യ കമ്മീഷന്‍ റ്റൈഡ് ഫണ്ട്, ശുചിത്വ മിഷന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയിലെ പ്രോജക്ടുകള്‍ക്കായി പദ്ധതികള്‍ ഏറ്റെടുക്കുന്നതാണ് അജൈവ മാലിന്യ ശേഖരണത്തിനായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു വരുത്തുന്നതിനായി ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫ്. കള്‍ സ്ഥാപിച്ചിട്ടുള്ളതും പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന എം.സി.എഫ്. വിപുലീകരിക്കുന്നതിനുള്ള പ്രോജക്ടുകള്‍ നടപ്പാക്കിയും വരുന്നു. ഗ്രാമപഞ്ചായത്തില്‍ പുതിയ ഒരു എം.സി.എഫ്. സ്ഥാപിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇലക്ട്രിക് ഓട്ടോയും ബെയിലിംഗ് മെഷിനും വാങ്ങിയിട്ടുണ്ട്. പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുസ്ഥലത്ത് ബിന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കൃത്യമായ ഇടവേളകളില്‍ ഇ-മാലിന്യങ്ങള്‍ പണം നല്‍കി ശേഖരിക്കുന്ന പദ്ധതിയും നടന്നുവരുന്നു സമ്പൂര്‍ണ്ണ ശുചിത്വ പദവി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുളള പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്തില്‍ നടന്നു വരുന്നത്.


കുടിവെള്ള പദ്ധതി
നാം ഇന്ന് അഭിമുഖീകരിക്കുന്നതും ഭാവിയില്‍ അതീവ ഗുരുതരമാ കാവുന്നതുമായ ഒരു പ്രശ്‌നമാണ് കുടിവെള്ള ക്ഷാമം. കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകളുടേയും ഗുണഭോക്താക്ക ളുടേയും വിഹിതം ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സഹായകരമാണ്. സമീപ പ്രദേശങ്ങളിലുള്ള ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് കൂടി കുടിവെള്ളം എത്തിക്കുന്നതിനുള്ള കേന്ദ്ര, സംസ്ഥാന, പ്രാദേശിക സര്‍ക്കാരിന്റേയും ഗുണഭോക്താക്കളുടേയും വിഹിതം ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജല്‍ ജീവന്‍ പദ്ധതിക്കായി 25 ലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ സംഭരണ ശേഷിയുള്ള പ്രധാന വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള 33.36 സെന്ററ് ഭൂമി പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡില്‍ ഏറ്റെടുത്ത് വാട്ടര്‍ SOB സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തികള്‍ നടന്നുവരുന്നതുമാണ്. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 62,38,3201 -രൂപയും ഗ്രാമപഞ്ചായത്ത് വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പിലാക്കിയത്. മറ്റ വാര്‍ഡുകളിലും ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി വാട്ടര്‍ വിലക്കും ടാങ്ക് സ്ഥാപിക്കുന്നതിനുളള ദാനമായും സ്ഥലം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ജല്‍ ജീവന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനായി നിരവധി സ്ഥലങ്ങള്‍ കൂടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റെടുക്കേണ്ടതുണ്ട്. ലഭ്യമായ എല്ലാ സ്രോതസുകളിലൂടെയും തുക കണ്ടെത്തി ദാനമായും വിലക്കും വാങ്ങി ബജറ്റ് സാമ്പത്തിക വര്‍ഷം തന്നെ സ്ഥലം ഏറ്റെടുത്ത് വാട്ടര്‍ അതോറിട്ടിക്ക് കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനെ ചെയ്തിട്ടുണ്ട്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികള്‍ക്കായി സാധ്യമായ വിഭവ സ്രോതസ്സുകളില്‍ നിന്നും കൂടുതല്‍ പണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു. വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ പദ്ധതിയും, കൂടാതെ നിലവിലുള്ള ജലനിധി പദ്ധതികളും ഏറ്റവും കാര്യക്ഷമമായി നടപ്പാക്കി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രയത്‌നിക്കുന്നു.
ഉല്പാദന മേഖല

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട പ്രോത്സാഹിപ്പിക്കല്‍ എന്നിങ്ങനെ ഉല്പാദന മേഖലയിലെ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2026-27 ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയിലെ പ്രോജക്ടുകള്‍ക്കായി 1150000/- രൂപയും പശു! പോത്ത് കുട്ടി വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ മേഖലയിലെ വളര്‍ത്തല്‍, ക്ഷീര വികസന മേഖലയിലെയും പ്രോജക്ടുകള്‍ എന്നിവയ്ക്കുമായി 25 ലക്ഷം/ - രൂപയും, പ്രോജക്ടുകള്‍ക്കും, മുട്ടക്കോഴി ഉള്‍പ്പെടെ ഉല്പ്പാദന വകയിരുത്തിയിട്ടുണ്ട്. മേഖലയില്‍ ആകെ 6804220 /-രൂപ

പശ്ചാത്തല മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം

പരമാവധി തുക ബജറ്റില്‍ റോഡുകളുടെ മെയിന്റനന്‍സിനും നവീകരണത്തിനും നിര്‍മ്മാണത്തിനുമായി ലഭ്യമായ സ്രോതസ്സുകളില്‍ നിന്നും വകയിരുത്തുന്നതിന് സാധിച്ചിട്ടുണ്ട്. റോഡ് മെയിന്റനന്‍സ്) നവീകരണം പുതിയ റോഡ് ടാറിംഗ് കോണ്‍ക്രീറ്റിംഗ് എന്നീ പ്രവൃത്തികള്‍ക്കായി 16548000/ രൂപയും തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനും സ്ട്രീറ്റ് ലൈറ്റ് പരിപാലനത്തിനുമായി 675000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ബസ്റ്റാന്‍ഡില്‍പൊതുജനങ്ങള്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ ഗതാഗത സൌകര്യം പ്രയോജനപ്പെടുത്തുന്നതിന് ബസ്‌ബേ നിര്‍മ്മിക്കുന്നതിന് സാധിച്ചിട്ടുണ്ട്. കൂടാതെ വെയിറ്റിംഗ് ഷെഡ് നവീകരണം, പൊതു കെട്ടിടങ്ങളുടെ മെയിന്റനന്‍സ്, റോഡുകളുടെ പാര്‍ശ്വഭിത്തി നിര്‍മ്മാണം തുടങ്ങി പശ്ചാത്തല മേഖലയിലെ റവന്യൂ ചെലവുകള്‍ക്കായി 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതത്തിനു പുറമേ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലൂടെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പരമാവധി റോഡുകള്‍ സഞ്ചാരയോഗ്യ മാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി വരുന്നു. കൂടാതെ ബഹു പദ്ധതിയായ സര്‍ക്കാരിന്റെ കേന്ദ്ര ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ നാലാം വാഗമണ്‍ PMGSYയില്‍ വാര്‍ഡില്‍ അടിവാരം കൂശു വഴിക്കടവ് റോഡ് നിര്‍മ്മിക്കുന്നതിനുള്ള പൂര്‍ത്തീകരിച്ചുവരുന്നു. ശ്മശാനമില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തിന് പലപ്പോഴും നടപടികള്‍ സ്വന്തമായി മുന്‍സിപ്പാലിറ്റിയെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ആയതിന് പരിഹാരം കാണുന്നതിന് ലഭ്യമായ ധനസ്രോതസും ജില്ലാ -ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന ധനസഹായവും ചേര്‍ത്ത് സ്ഥലം കണ്ടെത്തി നിര്‍മ്മിക്കുന്നതിന് പരിശ്രമിക്കുന്നതാണ്. പൊതുശ്മശാനം

വയോജന ക്ഷേമ പദ്ധതികള്‍, മറ്റ് സാമൂഹിക സുരക്ഷിതത്വ പദ്ധതികള്‍

വയോജന ക്ഷേമ പദ്ധതികള്‍ക്കായി 1181390/ രൂപയും, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍ക്കായി 8 ലക്ഷം രൂപയും മറ്റ് സാമൂഹ്യ സുരക്ഷാ! അഗതി ക്ഷേമ പദ്ധതികള്‍ക്കായി 1,12,000/ രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനുള്ള പദ്ധതികള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിര്‍ബന്ധിത പ്രോജക്ടുകള്‍ തുടങ്ങിയവ ഏറ്റെടുക്കുന്നതിനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പ്, സഹായ ഉപകരണങ്ങള്‍ നല്‍കല്‍ എന്നീ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് പുറമേ ഭാവിയില്‍ ഭിന്നശേഷി റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആലോചനയിലുണ്ട്.

വിദ്യാഭ്യാസ അനുബന്ധ മേഖലകള്‍

സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നതിന് സ്‌കൂള്‍ അറ്റകുറ്റപ്പണികള്‍, വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 450000 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എല്‍.പി. സ്‌ക്കൂളുകളില്‍ കാലാകാലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ക്കും മെയിന്റനന്‍സ് പ്രോജക്ടുകള്‍ക്കും മതിയായ തുക വകയിരുത്താറുണ്ട്. കൂടാതെ പഞ്ചായത്ത് അനുബന്ധ എക്കാലവും മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നു.

അംഗന്‍വാടി അനുബന്ധ സൗകര്യങ്ങള്‍, അംഗന്‍വാടി പോഷകാഹാരം

വിവിധ അംഗന്‍വാടികളുടെ അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 18 ലക്ഷം രൂപയും, അംഗന്‍വാടി അനുപൂരക പോഷകാഹാരം പദ്ധതിക്കായി 18 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പൂഞ്ഞാര്‍ ടൗണ്‍ അംഗനവാടി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും പയ്യാനിത്തോട്ടം, ചട്ടമ്പി അംഗന്‍വാടികള്‍ക്കുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുത്ത് ടെന്‍ഡര്‍ നടപടികള്‍ നടത്തി വരികയാണ്. പയ്യാനിത്തോട്ടം അംഗന്‍വാടി സ്മാര്‍ട്ട് അംഗന്‍വാടിയായി മാറ്റുന്നതിനുളള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിലവില്‍ സ്വന്തമായി കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക് സ്ഥലം കണ്ടെത്തി കെട്ടിടനിര്‍മാണം നടത്തുന്നതിന് കേന്ദ്രസഹായമുള്‍പ്പടെയുള്ള ഫണ്ടുകള്‍ സ്വരൂപിച്ച് കെട്ടിടനിര്‍മ്മാണം നടത്തുന്നതിനാണ് പദ്ധതിയിട്ടിട്ടുളളത്. പശ്ചാത്തല സൗകര്യ വികസനത്തിനും



വനിതാ വികസനം
ഗ്രാമപഞ്ചായത്തിലെ വിവിധ വനിതാ ഉത്പന്ന വിതരണകേന്ദ്രം പുനരുദ്ധാരണത്തിനായി 634780 രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റ് വനിതാ ക്ഷേമ പദ്ധതികള്‍ക്കായി 948000 രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ വനിതകളുടെ ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി വനിതാ ജിം സ്ഥാപിക്കുന്നതിന് 750000 രൂപ വകയിരുത്തി പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും ആയത് പരിഹരിക്കുന്നതിനുമുള്ള ജാഗ്രതാസമിതി പ്രവര്‍ത്തനങ്ങള്‍ക്കുമായി പദ്ധതി രൂപീകരിച്ചിട്ടുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ എ.ഡി.എസ്. സംവിധാനങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്.

മൂലധന ചെലവുകള്‍ക്കുള്ള വകയിരുത്തലുകള്‍

ഗ്രാമപഞ്ചായത്ത് കെട്ടിടം മെയിന്റനന്‍സ് നടത്തുന്നതിന് 15 ലക്ഷം രൂപയും വിവിധ വാര്‍ഡുകളിലെ റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും പാലങ്ങളുടേയും കലുങ്കുകളുടേയും നിര്‍മ്മാണത്തിനും മെയിന്റനന്‍സിനുമായി 1 കോടി 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഫണ്ട് റോഡ് ഇനത്തില്‍ 8240000/- രൂപയാണ് മെയിന്റ നനസ് അനുവദിച്ചിട്ടുളളത്. എങ്കിലും ക്ലറിക്കല്‍ തകരാറായി ആയത് പരിഹരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നടത്തിവരുന്നു.

മറ്റുള്ളവ

കായികമേഖലയില്‍ ഗ്രാമപഞ്ചായത്തിന് എന്നും മുന്നേറുന്ന പൂഞ്ഞാര്‍ തെക്കേക്ക സ്വന്തമായി കളിക്കളമുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ മേരാ ഖേല്‍ ഇന്ത്യ പദ്ധതി പ്രകാരം പൂഞ്ഞാ= എന്‍ജിനീയറിംഗ് കോളേജില്‍ 6.67 കോടി രൂപ ചെലവില്‍ കളിസ്ഥലനിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ടുള്ളതാണ്. ടൂറിസം മേഖലയുടെ വികസനത്തിനായി പൂഞ്ഞാര്‍ ടൂറിസം സര്‍ക്യൂട്ട് എന്ന പേരില്‍ വിശദമായ DPR തയാറാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം ലഭിക്കുന്ന മുറക്ക് നടപ്പിലാക്കുന്നതാണ്. കല സംസ്‌ക്കാരം, സ്‌പോര്‍ട്‌സ്- യുവജനക്ഷേമം, വായന ശാലി റീഡിംഗ് റൂമിന്റെ നവീകരണം, സത്ഭരണം, ഘടക സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനം മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പദ്ധതി രൂപീകരണ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള തുകയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ ഫണ്ട് പരമാവധി പ്രയോജനപ്പെടുത്തി പ്രയോജനപ്പെടുത്തി പരമാവധി എല്ലാ മേഖലകളിലും തുക വകയിരുത്തി തയ്യാറാക്കിയ 2026-27 ലെ ബജറ്റ് വിശദമായ ചര്‍ച്ചയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.


ബജറ്റ് അവതരണയോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, ക്ലിന്റ് അരീപ്ലാക്കല്‍, ബീന മധുമോഹന്‍ എന്നിവരും പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments